Heavy rain | കനത്ത മഴയിലും പ്രളയത്തിലും ഉത്തരേന്‍ഡ്യയില്‍ വന്‍നാശനഷ്ടം; 5 സംസ്ഥാനങ്ങളില്‍ 38 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കനത്ത മഴയിലും പ്രളയത്തിലും ഉത്തരേന്‍ഡ്യയില്‍ വന്‍നാശനഷ്ടം. ഹിമാചല്‍ പ്രദേശ് ഉള്‍പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ 38 പേര്‍ മരിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഒരു കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പെടെ 22 പേരാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി.
Aster_MIMS

Heavy rain | കനത്ത മഴയിലും പ്രളയത്തിലും ഉത്തരേന്‍ഡ്യയില്‍ വന്‍നാശനഷ്ടം; 5 സംസ്ഥാനങ്ങളില്‍ 38 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഹിമാചലില്‍ മഴക്കെടുതിയില്‍പെട്ട് 10 പേര്‍ക്ക് പരിക്കേറ്റു. കാണാതായ ആറ് പേര്‍ കൂടി ഹിമാചലില്‍ മരിച്ചിട്ടുണ്ടാകാമെന്ന് ഡെപ്യൂടി കമിഷണര്‍ അരിന്തം ചൗധരിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി ടി ഐ റിപോര്‍ട് ചെയ്തു.

ജാര്‍ഖണ്ഡില്‍ മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി മരങ്ങള്‍ കടപുഴകി. വൈദ്യുതി ബന്ധം താറുമാറായി. താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. സംസ്ഥാനത്ത് ഒരു സ്ത്രീ ഉള്‍പെടെ മൂന്ന് പേര്‍ മരിച്ചു. സ്വന്തം വീടിന്റെ ഭിത്തി തകര്‍ന്ന് സ്ത്രീ മരിച്ചപ്പോള്‍ നല്‍കരി നദിയില്‍ മുങ്ങിയാണ് മറ്റ് രണ്ട് പേര്‍ മരിച്ചത്. ജമ്മുകശ്മീരിലെ വൈഷ്ണഓ ദേവി തീര്‍ഥാടന സംഘം കഴിഞ്ഞദിവസം വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയെങ്കിലും ഞായറാഴ്ച രാവിലെ യാത്ര പുനരാരംഭിച്ചു.

മേഘവിസ്ഫോടനമുണ്ടായ ഉത്തരാഖണ്ഡില്‍ ഇതുവരെ നാല് പേര്‍ മരിച്ചതായാണ് റിപോര്‍ട്. സംസ്ഥാനത്ത് പത്ത് പേരെ മഴക്കെടുതിയില്‍ കാണാതായി. സംസ്ഥാനത്ത് പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ ആശങ്കാജനകമായ ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

വെള്ളപ്പൊക്കവും മഴയും തുടരുന്ന ഒഡിഷയിലും സ്ഥിതിഗതികള്‍ സുരക്ഷിതമല്ല. അഞ്ഞൂറോളം ഗ്രാമങ്ങളിലായി 4.5 ലക്ഷം ആളുകളാണ് മഴക്കെടുതിയില്‍ കുടുങ്ങിയത്. ആറ് മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ചില ജില്ലകളില്‍ ആളുകളെ കൂട്ടത്തോടെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികളും ആരംഭിച്ചുകഴിഞ്ഞു. നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന മഹാനദിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട് മറിഞ്ഞെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചില്ല. 70 പേരെയാണ് രക്ഷപ്പെടുത്തിയത്.

ഹിമാചല്‍ പ്രദേശില്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. മധ്യപ്രദേശിലും രാജസ്താനിലും അടുത്ത കുറച്ച് ദിവസങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: Death toll swells to 38 as heavy rains wreak havoc in India, New Delhi, News, Media, Rain, Dead, Trending, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia