Train Cancelled | ബിപര്‍ജോയ്: കനത്ത ജാഗ്രതയില്‍ ഗുജറാത് തീരം; വരും മണിക്കൂറുകളില്‍ ശക്തമായ മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത; ബീചുകളെല്ലാം അടച്ചു
Jun 13, 2023, 09:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഹ് മദാബാദ്: (www.kvartha.com) അറബിക്കടലില്‍ രൂപപ്പെട്ട ബിപര്‍ജോയ് ചുഴലിക്കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കനത്ത ജാഗ്രതയില്‍ ഗുജറാത് തീരം. വരും മണിക്കൂറുകളില്‍ കനത്ത കനത്ത മഴയും 150 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
ഓറന്‍ജ് ജാഗ്രത പ്രഖ്യാപിച്ച സൗരാഷ്ട്ര, കച് മേഖലയിലെ പതിനായിരത്തോളം പേരെ താല്‍ക്കാലികമായി മാറ്റിപാര്‍പിച്ചു. സൗരാഷ്ട്ര, കച് ജില്ലകളിലെ തീരപ്രദേശത്ത് 10 കി മീ ചുറ്റളവിലുള്ള ആളുകളെയാണ് മാറ്റിപാര്‍പിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും ചുഴലിക്കാറ്റ് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ബീചുകളെല്ലാം അടച്ചുപൂട്ടി. ആളുകള്‍ പരമാവധി വീടുകളില്‍ കഴിയണമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ നിര്‍ദേശം.
തെക്കുപടിഞ്ഞാറന്‍ രാജസ്താനിലേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കാന്‍ ഇടയുള്ളതിനാല്‍ വടക്കുപടിഞ്ഞാറന്‍ റെയില്‍വേ ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തേക്കു ഗുജറാതില്‍നിന്നുള്ള 67 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്.
കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകിട്ട് കച്ചിനും കറാച്ചി തീരത്തിനും മധ്യേ കരതൊടുമെന്നാണ് കരുതുന്നത്. കേന്ദ്രസംസ്ഥാന ദുരന്തനിവാരണ സേനകള്‍, കര- വ്യോമ- നാവിക സേനകള്‍ എന്നിവ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമാണ്. അവശ്യസാധനങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Keywords: News, National, National-News, New Delhi, Cyclone, Biparjoy, Western Railway, Train, Gujarat, Rain, Alert, Weather, Weather-News, Cyclone Biparjoy: Western Railway Cancels 67 Trains In Gujarat.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

