Monsoon | കേരളത്തിൽ കാലാവർഷം എത്തിയെന്ന് എങ്ങനെ അറിയാം? പ്രഖ്യാപിക്കാൻ ആവശ്യമായ മാനദണ്ഡങ്ങൾ ഇതാ 

 
criteria required to declare that monsoon arrived in kerala


*  കേരളത്തിലെ കാലാവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കും

തിരുവനന്തപുരം:  (KVARTHA) കേരളത്തിന്റെ സൗന്ദര്യം വിശദീകരിക്കുന്നതിൽ കാലാവർഷത്തിന് ഒഴിച്ചുകൂടാനില്ലാത്ത സ്ഥാനമുണ്ട്. പച്ചപ്പ് നിറഞ്ഞ മലനിരകളും, നിറഞ്ഞു കവിഞ്ഞ നദികളും, തണുത്ത കാറ്റും, മഴയുമൊക്കെ ഈ കാലത്തെ മനോഹര കാഴ്ചകളാണ്. സാധാരണഗതിയിൽ, ജൂൺ മാസത്തിന്റെ ആദ്യം ആണ് കേരളത്തിൽ കാലവർഷം  ആരംഭിക്കുന്നത്. തെക്ക്-പടിഞ്ഞാറൻ ദിശയിൽ നിന്നുള്ള കാറ്റും, കടലിൽ നിന്നുള്ള ഈർപ്പവും കൂടിച്ചേർന്നാണ് മൺസൂൺ മഴ എത്തുന്നത്. 

കേരളത്തിൽ കാലാവർഷം പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ

കേരളത്തിൽ കാലാവർഷം എത്തി എന്ന് കേരള കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിക്കുന്നത് ചില മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. കാലാവസ്ഥ വിദഗ്‌ധൻ രാജീവന്‍ എരിക്കുളം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

1. മഴ:

മെയ്‌ 10ന് ശേഷം ലക്ഷദ്വീപ് ഉൾപ്പെടെ തിരുവനന്തപുരം മുതൽ മംഗ്ളുറു വരെയുള്ള 14  മഴമാപിനികളിൽ  കുറഞ്ഞത് എട്ട് എണ്ണത്തിൽ (60%)  എങ്കിലും തുടർച്ചയായി രണ്ടു ദിവസം 2.5 മിമീ അല്ലെങ്കിൽ അതിൽ കൂടുതലോ മഴ ലഭിച്ചാൽ രണ്ടാമത്തെ ദിവസം കേരളത്തിൽ കാലവർഷം എത്തിയതായി പ്രഖ്യാപിക്കാം. 

2. കാറ്റ്:

4.2 കി മീ ഉയരത്തിൽ വരെ (600 hPa) പടിഞ്ഞാറൻ കാറ്റ്  നിലനിൽക്കുക (Latitude 10°N& long 55-80° E). 750 മീറ്റർ  ഉയരം വരെ (925 hPa) കാറ്റിന്റെ വേഗത മണിക്കൂറിൽ 28-37 കിലോ മീറ്റർ വരെ ശക്തമാകുക. അതോടൊപ്പം ഇൻസാറ്റ്‌ ഉപഗ്രത്തിൽ നിന്ന് ലഭിക്കുന്ന ഒ എൽ ആർ (Outgoing Long wave Radiation - OLR) ചതുരശ്ര മീറ്ററിന് 
200 വാട്ടിനെക്കാൾ (W/m²) കുറവായിരിക്കുക. ഇതെല്ലാം ഒത്തു വന്നാൽ കേരളത്തിൽ കാലവർഷം എത്തിയതായി പ്രഖ്യാപിക്കാം. നിലവിൽ  പടിഞ്ഞാറൻ കാറ്റ് 4.2 km ഉയർത്തിൽ വരെ എത്തിയിട്ടില്ല. 

കാലാവർഷം പ്രഖ്യാപിക്കുന്നതിന്റെ പ്രാധാന്യം:

* കർഷകർക്ക് കൃഷി ആരംഭിക്കാൻ സമയം അറിയാൻ സഹായിക്കുന്നു.
* ജലസംഭരണികളുടെ ജലനിരപ്പ് ഉയരുന്നത് പ്രതീക്ഷിക്കാൻ സഹായിക്കുന്നു.
* മത്സ്യബന്ധന വ്യവസായത്തിന് സഹായകരമാകും.
* കാലാവസ്ഥാ സംബന്ധമായ പ്രവചനങ്ങൾക്കും മുന്നറിയിപ്പുകൾക്കും സഹായകരമാകും.
* കേരളത്തിലെ കാലാവർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കും.
* ഈ കാലയളവിൽ സംസ്ഥാനത്ത് ശരാശരി 3600 മില്ലിമീറ്റർ മഴ ലഭിക്കാറുണ്ട്.
* കേരളത്തിലെ കൃഷിയുടെ വിജയത്തിന് കാലാവർഷം വളരെ പ്രധാനപ്പെട്ടതാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia