Heavy Rain | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ ജാഗ്രത
Jul 19, 2022, 07:40 IST
തിരുവനനത്തപുരം: (www.kvartha.com) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം എന്നി ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള -ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മീന്‍ പിടുത്തത്തിന് വിലക്കില്ല.
മന്‍സൂന്‍ പാതി വടക്കോട്ട് സഞ്ചരിക്കുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴ, ഇനിയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അനുമാനം. അതേസമയം, കഴിഞ്ഞ 15 ദിവസത്തിനിടെ പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്ത് 25 പേര്‍ മരിച്ചതായി ദുരന്തനിവാരണ വകുപ്പിന്റെ കണക്കുകള്‍ പുറത്തുവന്നു. 86 വീടുകള്‍ പൂര്‍ണമായും 1300 ല്‍ അധികം വീടുകള്‍ ഭാഗികമായും ഈ കാലയളവില്‍ നശിച്ചു. നിലവില്‍ 1438 പേരാണ് 28 ദുരിതാശ്വാസ ക്യാംപുകളിലായി സംസ്ഥാനത്ത് കഴിയുന്നത്.
Keywords: News,Kerala,State,Rain,Top-Headlines,Trending,Alerts,Thiruvananthapuram, Chance of isolated heavy rain in state; Yellow alert in Malappuram, Kannur and Kasaragod districts
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.