കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത: മീൻ പിടിക്കാൻ പോവരുതെന്ന് മുന്നറിയിപ്പ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2021) കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മീൻ പിടിക്കാൻ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതല്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
Aster_MIMS

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത: മീൻ പിടിക്കാൻ പോവരുതെന്ന് മുന്നറിയിപ്പ്

അതേസമയം കേരളത്തിൽ കാലവർഷമെത്തിയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

എന്നാൽ തീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി പറയാനാവില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ യുള്ള കാലയളവിൽ 250 സെന്റീമീറ്റർ വരെ മഴയാണ് കിട്ടേണ്ടത്.

Keywords:  News, Rain, Kerala, Fishermen, Thiruvananthapuram, Central Meteorological Department, Kerala coast, Strong winds, Central Meteorological Department warns of strong winds along Kerala coast.  
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SN
Web Desk SN

154168 Articles

Tags

Share this story

wellfitindia