കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത: മീൻ പിടിക്കാൻ പോവരുതെന്ന് മുന്നറിയിപ്പ്
Jun 3, 2021, 15:48 IST
തിരുവനന്തപുരം: (www.kvartha.com 03.06.2021) കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മീൻ പിടിക്കാൻ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച മുതല്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ കാറ്റ് വീശിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.
അതേസമയം കേരളത്തിൽ കാലവർഷമെത്തിയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ല. ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
എന്നാൽ തീവ്ര മഴ ദിനങ്ങൾ ഉണ്ടാകുമോ എന്ന് മുൻകൂട്ടി പറയാനാവില്ലെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ പറയുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെ യുള്ള കാലയളവിൽ 250 സെന്റീമീറ്റർ വരെ മഴയാണ് കിട്ടേണ്ടത്.
Keywords: News, Rain, Kerala, Fishermen, Thiruvananthapuram, Central Meteorological Department, Kerala coast, Strong winds, Central Meteorological Department warns of strong winds along Kerala coast.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.