കനത്ത മഴയില്‍ മിഷിഗണില്‍ ഡാം തകര്‍ന്നു; വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മിഡ്ലന്‍ഡ് കൗണ്ടിയില്‍ ഗവര്‍ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
May 21, 2020, 14:53 IST
ADVERTISEMENT
മിഡ്ലന്‍ഡ്: (www.kvartha.com 21.05.2020) കനത്ത മഴയെ തുടര്‍ന്ന് മിഷിഗണിലെ മിഡ്ലാന്‍ഡ് കൗണ്ടിയിലുള്ള ഈഡന്‍വില്ല് ജലവൈദ്യുത ഡാം തകര്‍ന്നതോടെ 9 അടിയോളം വെള്ളം പൊങ്ങി. മിഷിഗണ്‍ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ ഗ്രറ്റ്ച്ചന്‍ വിറ്റ്മര്‍, മിഡ്ലന്‍ഡ് കൗണ്ടിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വന്‍ നാശനഷ്ടത്തിന് നിയമപരമായി നേരിടുമെന്ന് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഡാം തകര്‍ന്നതോടെ റ്റിറ്റബവ്വാസി നദി കവിഞ്ഞൊഴുകി. ഈഡന്‍വില്ല്, സാന്‍ഫര്‍ഡ് സിറ്റികളിലാണ് വെള്ളം പൊങ്ങിയത്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളെയും മാറ്റി പാര്‍പ്പിച്ചു. ഇതിനകം തന്നെ നാഷണല്‍ ഗാര്‍ഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി.
വെള്ളപ്പൊക്കം ഉള്ള സ്ഥലത്ത് 4 മലയാളി കുടുംബങ്ങള്‍ ഉണ്ടായിരുന്നതില്‍, എല്ലാവരെയും തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.
ഇതു വരെ 11,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 5 ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചതിനാല്‍, ആളുകള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. കുടിവെള്ളത്തിനായി കിണറുകള്‍ ഉപയോഗിക്കുന്നവര്‍, അണു നശീകരണം നടത്തി, ശുചീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിയിച്ചു.
വെള്ളപ്പൊക്കത്തോടനുബന്ധിച്ചു, മിഡ് മിഷിഗണ്‍ മെഡിക്കല്‍ സെന്ററില്‍ ഇന്‍സിഡന്റ് കമാന്റ് സെന്റര്‍ ആരംഭിച്ചു. പ്രസിഡന്റ് ഡോണല്‍ഡ് ട്രമ്പ് ഫെഡറല്‍ എമര്‍ജന്‍സി മനേജ്മെന്റ് ഏജന്‍സിയെ മിഡ്ലന്‍ഡിലേക്ക് അയച്ചു.
Keywords: News, America, Dam Collision, Rain, Governor, Family, World, Catastrophic flooding in Michigan as dams fail
ഡാം തകര്‍ന്നതോടെ റ്റിറ്റബവ്വാസി നദി കവിഞ്ഞൊഴുകി. ഈഡന്‍വില്ല്, സാന്‍ഫര്‍ഡ് സിറ്റികളിലാണ് വെള്ളം പൊങ്ങിയത്. ഈ പ്രദേശങ്ങളിലെ ഭൂരിഭാഗം ജനങ്ങളെയും മാറ്റി പാര്‍പ്പിച്ചു. ഇതിനകം തന്നെ നാഷണല്‍ ഗാര്‍ഡ് സ്ഥലത്തെത്തി ആളുകളെ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കി.
വെള്ളപ്പൊക്കം ഉള്ള സ്ഥലത്ത് 4 മലയാളി കുടുംബങ്ങള്‍ ഉണ്ടായിരുന്നതില്‍, എല്ലാവരെയും തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചു.
ഇതു വരെ 11,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലായി 5 ഷെല്‍ട്ടറുകള്‍ തുറന്നിട്ടുണ്ട്. പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചതിനാല്‍, ആളുകള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. കുടിവെള്ളത്തിനായി കിണറുകള്‍ ഉപയോഗിക്കുന്നവര്‍, അണു നശീകരണം നടത്തി, ശുചീകരിച്ചതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് അറിയിച്ചു.
വെള്ളപ്പൊക്കത്തോടനുബന്ധിച്ചു, മിഡ് മിഷിഗണ്‍ മെഡിക്കല്‍ സെന്ററില്‍ ഇന്‍സിഡന്റ് കമാന്റ് സെന്റര്‍ ആരംഭിച്ചു. പ്രസിഡന്റ് ഡോണല്‍ഡ് ട്രമ്പ് ഫെഡറല്‍ എമര്‍ജന്‍സി മനേജ്മെന്റ് ഏജന്‍സിയെ മിഡ്ലന്‍ഡിലേക്ക് അയച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

