മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com 07.06.2020) മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് പുന്നക്കല്‍ ഉറുമി പവര്‍ ഹൗസിനു സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കാണാതായ മുക്കം പൂളപ്പൊയില്‍ സ്വദേശി അനിസ് റഹ്മാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരുവഴിഞ്ഞി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

അനീസ് റഹ്മാന്‍ അടക്കം മൂന്ന് പേര്‍ പവര്‍ ഹൗസിന് സമീപം കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടെ മലവെള്ളമെത്തിയപ്പോള്‍ ഒഴുക്കില്‍ പെടുകയായിരുന്നു. രക്ഷപ്പെട്ട മറ്റ് രണ്ട് പേരാണ് വിവരം സമീപവാസികളെ അറിയിച്ചത്.

  മലവെള്ള പാച്ചിലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

മുക്കം പൊലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ശക്തമായ മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. തുടര്‍ന്ന് ഞായറാഴ്ച നടത്തിയ തിരച്ചിലിനിടെയാണ് ഇരുവഴിഞ്ഞി പുഴയില്‍ നിന്നും മൃതദേഹം കണ്ടത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  Body of missing man found in river, Kozhikode, News, Local-News, Dead Body, Police, Missing, Rain, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia