SWISS-TOWER 24/07/2023

Bodies Found | കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തിരച്ചില്‍ തുടരുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലയുടെ മലയോര മേഖലയില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍. മലവെള്ള പാച്ചിലല്‍ ഒരാളെ കാണാതായി. ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കാണാതായ ഒരാളുടെ വീട് പൂര്‍ണമായും ഒഴുകി പോയി. കൊളക്കാടിലെ സമീർ - കൊളക്കാട് പി എച് സിയിലെ നഴ്സ് നദീറ ദമ്പതികളുടെ മകള്‍ നുമ തസ്ലീന,  താഴെവെളളറയിലെ രാജേഷ് (40) എന്നിവരാണ് മരിച്ചത്.
                                    
Bodies Found | കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെയും യുവാവിന്റെയും മൃതദേഹം കണ്ടെത്തി; ഒരാൾക്കായി തിരച്ചില്‍ തുടരുന്നു

നുമയുടെ മൃതദേഹം രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വെളളത്തിന്റെ ഇരമ്പല്‍ കേട്ട് കുഞ്ഞുമായി വീടിന്റെ പിന്‍ഭാഗത്തേക്ക് വന്ന ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടെ നദീറയുടെ കൈയ്യിലുണ്ടായിരുന്ന കുഞ്ഞ് പിടിവിട്ടു ഒഴുക്കില്‍പ്പെട്ട് പോവുകയായിരുന്നു. നദീറയെയും മറ്റൊരു കുടുംബത്തെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കൊളക്കാട് കുടുംബക്ഷേമകേന്ദ്രത്തിലെ നഴ്‌സാണ്. കഴിഞ്ഞ കുറച്ചുകാലമായി കൊളക്കാട് താമസിച്ചുവരികയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.                     

ഇതിനിടെ പൂളക്കുറ്റിമേലെ വെളളറയില്‍ ഉരുള്‍പൊട്ടി കാഞ്ഞിരപ്പുഴ തീരത്ത് വ്യാപക നാശമുണ്ടായി. വെളളറയില്‍ ഒരുവീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിനുള്ളിലുണ്ടായിരുന്ന മണ്ണാലിചന്ദ്രന്‍ (55) മകന്‍ റിവിന്‍(22) എന്നിവരെയാണ് കാണാതായത്. പിന്നീട് റിവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയിരുന്നു. കാണാതായവരെ കണ്ടെത്തുന്നതിനുള്‍പെടെ സൈന്യത്തിന്റെ സഹായം ജില്ലാ ഭരണകൂടം തേടിയിട്ടുണ്ട്. കണ്ണൂര്‍ കാഞ്ഞിരപ്പുഴയില്‍ വെള്ളം കയറി സര്‍വീസ് സെന്ററിലെ വാഹനങ്ങള്‍ ഒഴുകി പോയി. വീടുകള്‍ പലതും മുങ്ങി. റോഡ് ഗതാഗതം തടസപ്പെട്ടു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും രാത്രി രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി.

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ പേരാവൂര്‍ തെറ്റുവഴിയിലെ അഗതിമന്ദിരമായ കൃപാഭവനിന്റെ കെട്ടിടത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. ഇവിടെ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഒലിച്ചു പോയതായി ഡയറക്ടര്‍ സന്തോഷ് അറിയിച്ചു. തലശേരി-മാനന്തവാടി അന്തര്‍ സംസ്ഥാനപാതയില്‍ വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി. ഏലപ്പീടിക കണ്ടംതോട് ഉരുള്‍പൊട്ടലില്‍ ഒരുകുടുംബം പൂര്‍ണമായും ഒറ്റപ്പെട്ടു.

കോളയാട് ചെക്കേരി പൂളക്കുണ്ടിലും തുടിയാടിലും ഉരുള്‍പൊട്ടി ചെക്കേരികണ്ടത്തില്‍ ഭാഗങ്ങളില്‍ വീടുകള്‍ക്കും കൃഷിക്കും നാശമുണ്ടായി. നെടുംപൊയില്‍ ടൗണില്‍ പൂര്‍ണമായും വെള്ളം കയറി. കൊമ്മേരി, കറ്റിയാട്, പുന്നപ്പാലം ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. തൊണ്ടിയില്‍ ടൗണ്‍ പൂര്‍ണമായും വെള്ളത്തിലായി. ഈഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായി. ഇരുപതോളം കടകള്‍ പൂര്‍ണമായും വെള്ളം കയറി നശിച്ചു. പേരാവൂര്‍, ഇരിട്ടി, കൂത്തുപറമ്പ് ഭാഗങ്ങളില്‍ രാത്രിവൈകിയും ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും വൈദ്യുതിബന്ധം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.

Keywords:  Latest-News, Kerala, Top-Headlines, Kannur, Body Found, Rain, Weather, Investigates, Flood, Body of girl who went missing in landslide in Kannur, found.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia