Rain Alerts | ബെംഗ്‌ളൂറില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത; അടുത്ത 4 ദിവസം 5 ജില്ലകളില്‍ മഞ്ഞ ജാഗ്രത
May 29, 2023, 15:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗ്‌ളൂറു: (www.kvartha.com) ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം ബെംഗ്‌ളൂറു നഗരത്തിലും സമീപപ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടി മിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ അടുത്ത നാല് ദിവസങ്ങളിലും ബെംഗ്‌ളൂറില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗ്‌ളൂറു, ബെംഗ്‌ളൂറു റൂറല്‍, ചിക് ബല്ലാപുര, കോലാര്‍, മണ്ഡ്യ എന്നീ ജില്ലകളിലാണ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്നത്.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രണ്ട് ദിവസത്തിനകം പരമാവധി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി നഗരവികസന വകുപ്പ് മന്ത്രി കൂടിയായ ഡി കെ ശിവകുമാര്‍ വ്യക്തമാക്കി.
അതേസമയം, ഒരാഴ്ചയ്ക്ക് മുമ്പേ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് ബെംഗ്‌ളൂറു നഗരത്തില്‍ മാത്രം രണ്ടുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിരവധി താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും അടക്കം വെള്ളം കയറിയിരുന്നു.
Keywords: India Metrological Department, Bengaluru News, Rain Alerts, Weather, IMD, Yellow Alert, News, National, National-News, Weather-News, Weather, Bengaluru-News, Bengaluru expects rain for four days; IMD issues yellow alert.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

