റാന്നി കുരുമ്പന്‍മൂഴിയിലും ആങ്ങമൂഴി കോട്ടമണ്‍പാറ അടിയാന്‍കാലയിലും വീണ്ടും ഉരുള്‍പൊട്ടല്‍; നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തില്‍
Oct 25, 2021, 21:18 IST
പത്തനംതിട്ട: (www.kvartha.com 25.10.2021) ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ റാന്നി കുരുമ്പന്‍മൂഴിയിലും ആങ്ങമൂഴി കോട്ടമണ്‍പാറ അടിയാന്‍കാലയിലും വീണ്ടും ഉരുള്‍പൊട്ടല്‍. ഇതോടെ കഴിഞ്ഞ ദിവസം നാശനഷ്ടമുണ്ടായ അതേ സ്ഥലങ്ങള്‍ വീണ്ടും വെള്ളത്തിലായി.
കോട്ടമണ്‍പാറയില്‍ കാര്യമായ മഴയില്ലെങ്കിലും കുരുമ്പന്‍മൂഴിയില്‍ ശക്തമായ മഴ തുടരുകയാണ്. പ്രദേശത്തെ വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ ബന്ധവും നഷ്ടപ്പെട്ടു. അപകടത്തിന്റെ വ്യാപ്തി വ്യക്തമല്ല. ആളപായമില്ലെന്നാണ് ആദ്യ സൂചന. മറ്റ് വിവരങ്ങള്‍ ലഭ്യമല്ല.
Keywords: Another landslide at Rani Kurumpanmoozhi and Angamoozhi Kottamanpara Adiyankala, Pathanamthitta, News, Rain, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.