SWISS-TOWER 24/07/2023

ആന്ധ്രയിലെ മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ചിരഞ്ജീവിയും രാം ചരണും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ചെന്നൈ: (www.kvartha.com 02.12.2021) മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ആന്ധ്രപ്രദേശിന് സഹായ ഹസ്തവുമായി തെലുങ്ക് സൂപെര്‍സ്റ്റാറുകള്‍. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും മകന്‍ രാം ചരണും 25 ലക്ഷം രൂപ വീതം സംഭാവന നല്‍കി.
Aster mims 04/11/2022

'ആന്ധ്രപ്രദേശില്‍ വെളളപ്പൊക്കവും പേമാരിയും മൂലമുണ്ടായ വ്യാപകനാശനഷ്ടങ്ങള്‍ കാണുമ്പോള്‍ ഏറെ ദുഖമുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു' എന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. 

ആന്ധ്രയിലെ മഴക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ചിരഞ്ജീവിയും രാം ചരണും


വെളളപ്പൊക്കത്തെ തുടര്‍ന്ന് ആന്ധ്രയിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആയിരക്കണക്കിന് ജനങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഇതേ തുടര്‍ന്നാണ് സംഭാവന നല്‍കാന്‍ താരങ്ങള്‍ തീരുമാനിച്ചത്. ജൂനിയര്‍ എന്‍ ടി ആറും മഹേഷ് ബാബുവും 25 ലക്ഷം വീതം ദുരിതത്തിലായവരെ സഹായിക്കാന്‍ സംഭാവന ചെയ്തിരുന്നു.

അതേസമയം, ബംഗാള്‍ ഉള്‍കടലില്‍ പുതിയൊരു ചുഴലിക്കാറ്റിന് കൂടി സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ഡിസംബര്‍ 3ന് മധ്യ ബംഗാള്‍ ഉള്‍കടലിലേക്ക് എത്തി 'ജവാദ്' ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

Keywords:  News, National, India, Chennai, Entertainment, Cinema, Cine Actor, Chief Minister, Rain, Help, Social Media, Finance, Andhra Pradesh Floods: Chiranjeevi, Ram Charan Donate Rs 25 Lakh Each To CM Relief Care
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia