T20 World Cup | ടി20 ലോക കപിനിടെ വീണ്ടും വില്ലനായി മഴ: അയര്‍ലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരം ഉപേക്ഷിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മെല്‍ബണ്‍: (www.kvartha.com) ടി20 ലോക കപിനിടെ വീണ്ടും വില്ലനായി മഴ. ഇത്തവണ അയര്‍ലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരമാണ് മഴ കാരണം ഉപേക്ഷിച്ചത്. രണ്ട് ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയം ഉള്‍പെടെ മൂന്ന് പോയിന്റുള്ള അയര്‍ലന്‍ഡ് ഗ്രൂപില്‍ ന്യൂസിലന്‍ഡിന് പിന്നിലായി രണ്ടാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ലഭിച്ച രണ്ട് പോയിന്റാണ് അഫ്ഗാനിസ്താന്റെ സമ്പാദ്യം.
Aster mims 04/11/2022

 T20 World Cup | ടി20 ലോക കപിനിടെ വീണ്ടും വില്ലനായി മഴ: അയര്‍ലന്‍ഡ് - അഫ്ഗാനിസ്താന്‍ മത്സരം ഉപേക്ഷിച്ചു

വെള്ളിയാഴ്ച മത്സരം നടക്കാതെ പോയത് തങ്ങള്‍ക്ക് വലിയ തിരിച്ചടിയാണെന്ന് ഐറിഷ് ക്യാപ്റ്റന്‍ ആന്‍ഡ്രൂ ബാല്‍ബര്‍ണി പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തില്‍ ശക്തരായ ഇന്‍ഗ്ലന്‍ഡിനെ തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അയര്‍ലന്‍ഡ്. തങ്ങള്‍ക്ക് വളരെ നന്നായി അറിയുന്ന ടീമാണ് അഫ്ഗാനിസ്താന്‍ അവരോടുള്ള കളി ഉപേക്ഷിക്കപ്പെട്ടത് നിസഹായമാണെന്നും ഐറിഷ് നായകന്‍ ചൂണ്ടിക്കാട്ടി. മത്സരം ഉപേക്ഷിക്കപ്പെട്ടതിലെ നിരാശ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബിയും മറച്ചുവെച്ചില്ല.

മഴ കാരണം ഉപേക്ഷിക്കുന്ന സൂപര്‍ 12 റൗന്‍ഡിലെ മൂന്നാമത്തെ മത്സരമാണ് ഇത്. നേരത്തെ സിംബാബ്വെ- ദക്ഷിണാഫ്രിക, ന്യൂസിലന്‍ഡ്- അഫ്ഗാനിസ്താന്‍ മത്സരവും മഴ കാരണം ഉപേക്ഷിച്ചിരുന്നു. മെല്‍ബണിലെ ഇതേ വേദിയിലാണ് വെള്ളിയാഴ്ച രണ്ടാമത്തെ മത്സരത്തില്‍ ഇന്‍ഗ്ലന്‍ഡും ഓസ്ട്രേലിയയും ഏറ്റുമുട്ടേണ്ടത്. കാലാവസ്ഥ പ്രതികൂലമാണെങ്കില്‍ ഈ മത്സരവും ഉപേക്ഷിക്കേണ്ടി വരും. മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെടുന്നത് കാരണം ടീമുകളുടെ സെമി സാധ്യതയേയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

Keywords: Afghanistan vs Ireland match washed out at T20 World Cup, England, Twenty-20, World Cup, Rain, Trending, Cricket, Sports, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script