Weather | മോശം കാലാവസ്ഥയെ എന്തു വില കൊടുത്തും നേരിടാനുള്ള തകൃതിയായ തയ്യാറെടുപ്പുകളുമായി അബുദബി അധികൃതർ; പൊതുജനങ്ങൾക്ക് നിർദേശങ്ങൾ

 


ADVERTISEMENT

-ഖാസിം ഉടുമ്പുന്തല

അബുദബി: (www.kvartha.com)
മോശം കാലാവസ്ഥയെ എന്തു വില കൊടുത്തും നേരിടാനുള്ള തകൃതിയായ തയ്യാറെടുപ്പുമായി അബുദബി അധികൃതര്‍. ഈ ആഴ്ച പ്രതീക്ഷിക്കുന്ന മോശം കാലാവസ്ഥയെ നേരിടുന്നതിനായി അബുദബി എമര്‍ജന്‍സി - ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനജ്‌മെന്റ് ടീം യോഗം ചേര്‍ന്നു. അതി ശക്തമായ മഴയില്‍ നിന്നുള്ള നാശനഷ്ടങ്ങള്‍ പരിമിതപ്പെടുത്താന്‍ എമിറേറ്റിലുടനീളം സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് ചര്‍ച ചെയ്യാന്‍ ഞായറാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നത്.
                   
Weather | മോശം കാലാവസ്ഥയെ എന്തു വില കൊടുത്തും നേരിടാനുള്ള തകൃതിയായ തയ്യാറെടുപ്പുകളുമായി അബുദബി അധികൃതർ; പൊതുജനങ്ങൾക്ക് നിർദേശങ്ങൾ

അബുദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും എമര്‍ജന്‍സി, ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനജ്മെന്റ് ടീം ചെയര്‍മാനുമായ മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലഫ് അല്‍ മസ്റൂഇയുടെ നേതൃത്വത്തിലായിരുന്നു യോഗം. മോശം കാലാവസ്ഥയെ നേരിടാന്‍ എല്ലാ നിര്‍ണായക ടീമുകളും സർവ സജ്ജരാണെന്ന് ഉറപ്പാക്കാന്‍ മേജര്‍ ജനറല്‍ ഫാരിസ് ഖലഫ് അല്‍ മസ്റൂഇ സമര്‍പിച്ച പദ്ധതികള്‍ അവലോകനം ചെയ്തു അംഗീകരിക്കുകയുണ്ടായി.

എല്ലാ ടീമുകളും ഒരുമിച്ച് സഹകരിക്കേണ്ടതിന്റെയും അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഏകീകൃത നടപടിക്രമം പിന്തുടരുന്നതിന്റെയും പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്രതികൂല കാലാവസ്ഥയെ നേരിടാന്‍ ആവശ്യമായ എല്ലാ വിഭവങ്ങളും ലഭ്യമാണെന്ന് ഉറപ്പാക്കാന്‍ തുടര്‍ പദ്ധതികള്‍ നിലവിലുണ്ടെന്ന് അബുദബി എമര്‍ജന്‍സി - ക്രൈസസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനജ്മെന്റ് സെന്റര്‍ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഡോ. നാസ്വിര്‍ ഹുമൈദ് അല്‍ നുഐമി പറഞ്ഞു.

താഴ്വരകള്‍ സ്വതന്ത്രമായി ഒഴുകുന്നത് ഉറപ്പാക്കാന്‍ മുനിസിപാലിറ്റി വകുപ്പുമായും ഗതാഗതത്തിന്റെ വിവിധ ടീമുകളുമായും അവര്‍ ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അല്‍ഐന്‍ മുനിസിപാലിറ്റി, അല്‍ ദഫ്റ മുനിസിപാലിറ്റി, റെഡ് ക്രസന്റ് അതോറിറ്റി, ആരോഗ്യ വകുപ്പ് – അബുദബി, അല്‍ ഐന്‍ ഡിസ്ട്രിബ്യൂഷന്‍ കംപനി എന്നിവയില്‍ നിന്നുള്ള എല്ലാ പ്രസക്തമായ ഫീല്‍ഡ് ടീമുകളുമായി കോ-ഓര്‍ഡിനേഷന്‍ മീറ്റിംഗുകള്‍ നടത്തുമെന്ന് ഡോ. നാസ്വിർ ഹുമൈദ് അല്‍ - നുഐമി വ്യക്തമാക്കി.

ഔദ്യോഗിക സ്രോതസുകളിലൂടെയും ചാനലുകളിലൂടെയും ഏറ്റവും പുതിയ കാലാവസ്ഥാ സംഭവവികാസങ്ങള്‍ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. സുരക്ഷിതമായിരിക്കാനും അപകടകരമായ സ്ഥലങ്ങളില്‍ കഴിയുന്നത് ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊതുജനങ്ങളോട് നിര്‍ദേശിച്ചു. അബുദബി ഗവണ്‍മെന്റ് മീഡിയ ഓഫീസ്, അബുദബി പൊലീസ്, അബുദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി, മുനിസിപാലിറ്റികള്‍, ഗതാഗത വകുപ്പ്, എമിറേറ്റ്സ് റെഡ് ക്രസന്റ് അതോറിറ്റി, ആരോഗ്യ വകുപ്പ്, ഊര്‍ജ വകുപ്പ്, തദ്വീർ (Abu Dhabi Centre for Waste Managment) തദ്ദേശീയ കാലാവസ്ഥാ കേന്ദ്രം എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
 
Keywords:  Latest-News, World, Top-Headlines, Gulf, UAE, Abu Dhabi, Weather, Rain, Crisis, Government, Police, Abu Dhabi's crisis management team prepare for bad weather.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia