ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂയോക്: ( www.kvartha.com 02.09.2021) ന്യൂയോർക് നഗരത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് മരണം. ഇഡ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും വെള്ളത്തിലായി. മഴയും കാറ്റും വ്യോമഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. നഗരം വെള്ളത്തിലായതോടെ ഗവർണർ കാതി ഹോചുൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
തെക്കൻ സംസ്ഥാനമായ ലൂയിസിയാനയിൽ ഇഡ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരുന്നു. ബ്രൂക് ലിനിലും ക്വീൻസിലുമാണ് ഇഡ കനത്ത നാശം വിതച്ചത്. അതേസമയം ഏഴ് മരണങ്ങൾ എങ്ങനെ സംഭവിച്ചുവെന്ന് പൊലിസ് വ്യക്തമാക്കിയിട്ടില്ല.
ന്യൂജഴ്സിലും സ്റ്റേറ്റ് ഗവർണർ ഫിൽ മർഫി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പസൈകിൽ ഒരാൾ മരിച്ചതായി സി എൻ എൻ റിപോർട് ചെയ്തു. ഇതോടെ ഇഡ കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 15 ആയി.
ഇഡ കൊടുങ്കാറ്റിൽ നഗരത്തിൽ റെകോർഡ് മഴയാണ് രേഖപ്പെടുത്തിയത്. വെള്ളപ്പൊക്കം റോഡുകളെ കൂടുതൽ അപകടാവസ്ഥയിലാക്കിയതായി മേയർ ബിൽ ഡെ ബ്ലാസിയൊ പറയുന്നു.
ജോൺ എഫ് കെന്നഡി എയർപോർടിലും ലഗ്വാർഡിയ എയർപോർടിലും നൂറു കണക്കിന് വിമാനങ്ങൾ റദ്ദാക്കി.
മാൻഹാട്ടൺ, ദി ബ്രോൺക്സ്, ക്വീൻസ് എന്നിവിടങ്ങളിലെ പ്രധാന റോഡുകളെല്ലാം അടച്ച നിലയിലാണ്. റോഡുകളെല്ലാം പുഴകളായി മാറിയ കാഴ്ചയാണ് നഗരത്തിൽ. മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റിയും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഗതാഗതം അവസാനിപ്പിച്ചതായി അറിയിച്ചിട്ടുണ്ട്.
SUMMARY: State governor Phil Murphy has also declared a state of emergency in neighboring New Jersey, where CNN reported at least one person was killed in the city of Passaic, bringing the confirmed death count from Ida to 15.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

