മഹാമാരിക്കാലത്തെ പേമാരി: മഴയിലും കാറ്റിലും മലപ്പുറം ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം
May 17, 2021, 17:18 IST
മലപ്പുറം: (www.kvartha.com 17.05.2021) സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പേമാരിയിൽ ജില്ലയിലുണ്ടായത് 605.88 ലക്ഷം രൂപയുടെ കൃഷിനാശം. 1860 കർഷകർക്കാണ് വിവിധ വിളകളിലായി നഷ്ടം സംഭവിച്ചത്. വാഴ കർഷകർക്കാണ് ഏറ്റവുമധികം നഷ്ടമുണ്ടായത്. 566.51 ലക്ഷം രൂപയുടെ വാഴക്കൃഷി മഴക്കെടുതിയിൽ നശിച്ചതായാണ് കണക്ക്. കുലച്ച വാഴ 53595 എണ്ണവും കുലയ്ക്കാത്ത വാഴ 36,235 എണ്ണവുമാണ് നശിച്ചത്. 59.4 ഹെക്ടർ നെൽകൃഷിയും നശിച്ചു. 90 ലക്ഷം രൂപയുടെ നെല്ല് നശിച്ചതായാണ് പ്രാഥമിക ഔദ്യോഗിക കണക്ക്.
പച്ചക്കറി കർഷകർക്കും വൻതോതിൽ നഷ്ടമുണ്ടായി. 42 ഹെക്ടർ ഭൂമിയിലെ പച്ചക്കറിയാണ് നശിച്ചത്. 16,91,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 5.26 ഹെക്ടർ തെങ്ങ് കൃഷി നശിച്ചതിലൂടെ 11.5 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 1.30 ഹെക്ടർ സ്ഥലത്ത് തെങ്ങിൻ തൈകൾ നശിച്ചു. 1,74,000 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കുന്നു.
1.87 ഹെക്ടർ വെറ്റില കൃഷി നശിച്ചതോടെ 4,68,000 രൂപയുടെ നഷ്ടവുമുണ്ടായി. 26.4 ഹെക്ടർ കപ്പ നശിച്ചപ്പോൾ 3.43 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. 97.60 ലക്ഷം രൂപയുടെ നഷ്ടം റബർ കർഷകർക്കും 1,93,000 രൂപയുടെ നഷ്ടം കവുങ്ങ് കർഷകർക്കും സംഭവിച്ചു. എള്ള് കർഷകർക്ക് 24000 രൂപയുടേയും ജാതിയ്ക്ക കർഷകർക്ക് 25000 രൂപയുടേയും നഷ്ടമുണ്ടായിട്ടുണ്ട്.
Keywords: News, Malappuram, Kerala, State, Rain, Farmers, 605.88 lakh worth of crop damage due to rain and wind in Malappuram district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.