അതിശക്തമായ മഴ: കൊങ്കണ്‍ മേഖലയിലെ നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം; 6,000 ട്രെയിന്‍ യാത്രക്കാര്‍ കുടുങ്ങി
Jul 22, 2021, 17:52 IST
മുംബൈ: (www.kvartha.com 22.07.2021) മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയില്‍ അതിശക്തമായ മഴ. ശമനമില്ലാതെ തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം. കൊങ്കണ്‍ റെയില്‍വേ റൂടിലോടുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ഇതോടെ കൊങ്കണ്‍ റെയില്‍വേ റൂടിലെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മുംബൈയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ചിപ്ലൂണില്‍ പ്രാദേശിക മാര്‍കെറ്റ്, ബസ് സ്റ്റേഷന്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവയെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകിയിരിക്കുകയാണ്.
ശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മുംബൈ -ഗോവ ഹൈവേ അടച്ചിട്ടുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെല്ലാം കോസ്റ്റ്ഗാര്‍ഡ് ദുരന്ത നിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മഴവെള്ളത്തില്‍ മുങ്ങിയ തെരുവുകളുടെയും വാഹനങ്ങളുടെയും ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
#MaharashtraRains | Visuals from Maharashtra's Chiplun pic.twitter.com/KR9LcVEqGM
— NDTV (@ndtv) July 22, 2021
Visuals from Sahatrakund waterfall in #Maharashtra pic.twitter.com/JL1rxkUsH1
— STELLA (@BrownKhaleesi) July 22, 2021
Keywords: News, National, India, Maharashtra, Flood, Mumbai, Railway, Railway Track, Passenger, Rain, Storm, 6,000 passengers stranded as rains batter Maharashtra, disrupt train services on Konkan routeBoats being used to commute in Dombivli after waterlogging due to #MumbaiRains pic.twitter.com/FQa3MY8FWH
— STELLA (@BrownKhaleesi) July 22, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.