കാറ്റും മഴയും കടുത്ത തണുപ്പുമേറ്റ് ചൈനീസ് മാരത്തണില്‍ പങ്കെടുത്ത 21 മത്സരാര്‍ത്ഥികള്‍ മരിച്ചു
May 23, 2021, 20:33 IST
ബീജിങ്: (www.kvartha.com 23.05.2021) കാറ്റും മഴയും കടുത്ത തണുപ്പുമേറ്റ് ചൈനീസ് മാരത്തണില്‍ പങ്കെടുത്ത 21 മത്സരാര്‍ത്ഥികള്‍ മരിച്ചു. ശനിയാഴ്ച ഗാന്‍സു പ്രവിശ്യയിലെ ബെയിന്‍ സിറ്റിയിലെ റിവര്‍ സ്റ്റോണിലാണ് മത്സരം നടന്നത്. പ്രതികൂല കാലാവസ്ഥയാണ് മത്സരാര്‍ത്ഥികളുടെ ജീവനെടുത്തതെന്ന് ചൈനീസ് മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും റിപോര്‍ട് ചെയ്തു.
ഏകദേശം 3000 മീറ്റര്‍ ഉയരത്തില്‍ പര്‍വത പാതയിലൂടെയാണ് മാരത്തണ്‍ നടക്കാറുള്ളത്. പരിചയ സമ്പന്നരായ 172 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. മാരത്തണിനിടെ ഉണ്ടായ അപ്രതീക്ഷിത കാലാവസ്ഥമാറ്റം മത്സരാര്‍ത്ഥികളെ വലച്ചു. 151 പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലെത്തിച്ചു. മത്സരാര്‍ത്ഥികള്‍ തണുപ്പിനെ നേരിടാനുള്ള മുന്നൊരുക്കം നടത്തിയിരുന്നില്ല. അപ്രതീക്ഷിതമായാണ് മേഖലയില്‍ തണുപ്പും മഴയുമുണ്ടായതെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. കാലാവസ്ഥ മോശമായതോടെ ദുരന്തനിവാരണ സേനയെ അറിയിക്കുകയായിരുന്നു.
ചൈനയിലെ പ്രശസ്ത മാരത്തണ്‍ ഓട്ടക്കാരന്‍ ലിയാങ് ജിങ്ങും മരിച്ചവരുടെ കൂട്ടത്തിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. 100 കിലോമീറ്ററാണ് മാരത്തണ്‍ ഓട്ടം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.