SWISS-TOWER 24/07/2023

Court Verdict | വിഷ്ണുപ്രിയ വധക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; വിധി പ്രഖ്യാപനം മെയ് 13ന്

 


ADVERTISEMENT

തലശേരി: (KVARTHA) മൊകെരി വള്ള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി മാനന്തേരിയിലെ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) കണ്ടെത്തി. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് റൂബി കെ ജോസാണ് കേസ് പരിഗണിച്ചത്. പ്രൊസിക്യൂഷന്റെയും പ്രതിഭാഗം അഭിഭാഷകരുടെയും വാദം കേട്ടതിനു ശേഷം കോടതി കേസിലെ അന്തിമ വിധി മെയ് 13ന് പ്രഖ്യാപിക്കും.

Court Verdict | വിഷ്ണുപ്രിയ വധക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി; വിധി പ്രഖ്യാപനം മെയ് 13ന്

പ്രണയനൈരാശ്യ വൈരാഗ്യത്താൽ ശ്യാംജിത് വള്ള്യായിയിലെ വിഷ്ണുപ്രിയയെ വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. നാടിനെ ഞെട്ടിച്ച ക്രൂര കൊലപാതകമാണ് 2022 ഒക്ടോബർ 22ന് പാനൂരിനടുത്തെ ചെണ്ടയാട വള്ള്യായിയിൽ നടന്നത്. പാനൂ‍ർ വള്ള്യായിലെ വീട്ടിൽ മുറിയിലെ ബെഡിൽ കിടന്ന് സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ കയറി വന്ന ശ്യാംജിത് വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.

മരിച്ച ശേഷവും ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിച്ചു. 29 മുറിവുകളാണ് വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വിഷ്ണുപ്രിയ ശ്യാംജിത്തുമായുളള സൗഹൃദം അവസാനിപ്പിച്ചതിന്റെ പകയിലായിരുന്നു കൊലപാതകം. പൊന്നാനി സ്വദേശിയായ വിവിൻ രാജുമായി അവൾ അടുത്തതും ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതായും വാദിഭാഗം കോടതിയിൽ വാദിച്ചു.

വീട്ടുകാർ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തി കൊലപ്പെടുത്തിയത്. കൊല നടത്തി മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ ശ്യാംജിത്ത് അറസ്റ്റിലായിരുന്നു. ഇയാൾ കൂത്തുപറമ്പ് നഗരത്തിലെ കടയിൽ നിന്നാണ് കൃത്യം നടത്താനുള്ള ആയുധങ്ങൾ വാങ്ങിയതെന്നും തെളിഞ്ഞിരുന്നു.
 
Keywords: News, Kerala, Kannur, Court Verdict, Crime, Kannur, Malayalam News, Kerala News, Arrest, Vishnu Priya murder case: Court found accused Shyamjit guilty.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia