AAP Leaders | കേജ് രിവാളിന്റെ ജാമ്യം: മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തും ലഡു വിതരണം നടത്തിയും ആഹ് ളാദം പങ്കുവച്ച് പ്രവര്‍ത്തകര്‍
May 10, 2024, 18:42 IST
ന്യൂഡെല്‍ഹി: (KVARTHA) അരവിന്ദ് കേജ് രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതോടെ ഡെല്‍ഹിയിലെ ആം ആദ്മി പാര്‍ടി ആസ്ഥാനത്ത് ആഹ് ളാദം പങ്കുവച്ച് പ്രവര്‍ത്തകര്‍. കേരളത്തില്‍ നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ ഡെല്‍ഹിയിലെ പാര്‍ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. മുദ്രാവാക്യം വിളിച്ചും നൃത്തം ചെയ്തും ലഡു വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ ആഹ് ളാദം
പങ്കുവയ്ക്കുന്നത്.
ഡെല്‍ഹിയിലെ മലയാളികള്‍ക്കിടയില്‍ അരവിന്ദ് കേജ് രിവാളിന്റെ ജയത്തിനായി വോട് അഭ്യര്‍ഥിക്കാനാണ് കേരളത്തില്‍നിന്ന് അജു ജോസ് അടക്കമുള്ള ആംആദ് മി പാര്‍ടി പ്രവര്‍ത്തകര്‍ ഡെല്‍ഹിയില്‍ എത്തിയത്. കേജ് രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍, ആം ആദ്മി പാര്‍ടി വെള്ളിയാഴ്ച നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളെല്ലാം മാറ്റിവച്ചു.
കേജ് രിവാളിനെ സ്വീകരിക്കാന്‍ പാര്‍ടി ആസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കേജ് രിവാളിന് ജാമ്യം ലഭിച്ചത് തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നായിരുന്നു പാര്‍ടി പ്രവര്‍ത്തകരുടെ പ്രതികരണം. സത്യത്തിന് ജയമുണ്ടെങ്കില്‍ ഡെല്‍ഹിയില്‍ അരവിന്ദ് കേജ് രിവാള്‍ വിജയിക്കുമെന്നായിരുന്നു കേരളത്തില്‍ നിന്നുള്ള ആം ആദ്മി പാര്‍ടി നേതാവ് അജു ജോസ് തേര്‍ത്തല്ലിയുടെ പ്രതികരണം.
ഗുജറാതില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ അരവിന്ദ് കേജ് രിവാളിന്റെ സാന്നിധ്യം ഇല്ലാതാക്കുകയായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്നും എന്നാല്‍ കേജ് രിവാളിന് ജാമ്യം ലഭിച്ചതോടെ തിരഞ്ഞെടുപ്പില്‍ വലിയ വിജയമുണ്ടാക്കാന്‍ പാര്‍ടിക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'കേജ് രിവാള്‍ കുറ്റക്കാരനല്ലെങ്കില്‍ ജയിലില്‍ കിടക്കുമോ എന്നൊരു ചോദ്യം ജനങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അരവിന്ദ് കേജ് രിവാളിനെ ജയിലിലാക്കുന്നതിന് മാത്രമായി പിഎംഎല്‍ഐ എന്നൊരു ആക്ട് നവീകരിച്ച് കൊണ്ടുവന്നു. കേജ് രിവാളിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കും' എന്നും പാര്‍ടി പ്രവര്‍ത്തകര്‍ അറിയിച്ചു.

Keywords: ‘Victory of truth, democracy’: AAP, INDIA bloc leaders hail Kejriwal's interim bail granted by SC, New Delhi, News, AAP, INDIA Bloc Leaders, BJP, Politics, Aravind Kejriwal, Dance, Jail, Supreme Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.