SWISS-TOWER 24/07/2023

Vande Bharat | 90 മിനിറ്റിൽ ഡൽഹിയിൽ നിന്നും ആഗ്രയിലെത്താം: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനിൻ്റെ വിശേഷങ്ങൾ

 
Vande Bharath
Vande Bharath


*അതിവേഗ ട്രെയിനുകൾക്കു പുറമെ, 150 മുതൽ 200 കിലോമീറ്റർ അകലെയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് മെട്രോകൾ ഉടനെ യാഥാർത്ഥ്യമാകുമെന്ന്, ഇന്ത്യൻ റെയിൽവെ
 

ന്യൂഡെൽഹി: (KVARTHA) ഡെൽഹിയിൽ നിന്ന് ആഗ്രയിലേക്ക് 90 മിനിറ്റിൽ എത്താൻ കഴിയുവിധം ട്രെയിൻ സംവിധാനം ഒരുക്കി ഇന്ത്യൻ റെയിൽവെ. ഉത്തർപ്രദേശിലെ ജനങ്ങൾക്കുള്ള സുപ്രധാന സമ്മാനമായി കണക്കാക്കപ്പെടുന്ന ഈ പുതിയ സേവനം, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ സർവീസുകളിലൊന്നാണ്.

Aster mims 04/11/2022

ഉത്തർപ്രദേശിനെ ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്ന പുതിയ അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ യാഥാർത്ഥ്യമായതോടെ ആഗ്രയ്ക്കും ഡൽഹിക്കുമിടയിലുള്ള ദൂരം വെറും ഒരു മണിക്കൂർ 30 മിനിറ്റ് മാത്രമായി ചുരുങ്ങി. 160 കിലോമീറ്റർ വേഗതയിലാണ് സർവീസ് നടത്തുക. 200 കിലോമീറ്റർ യാത്ര പൂർത്തിയാക്കാൻ രണ്ട് മുതൽ നാല് മണിക്കൂർ വരെ എടുക്കുന്ന അതേ റൂട്ടിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് ഇത് കൂടിയ വേഗതയാണ്.

16 കോച്ചുകളുള്ള ട്രെയിൻ ആഗ്ര, ലഖ്‌നൗ വഴി ഡൽഹിയിൽ എത്തും.  അതോടൊപ്പം, 150 മുതൽ 200 കിലോമീറ്റർ അകലെയുള്ള നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് മെട്രോ അവതരിപ്പിക്കാനും ഇന്ത്യൻ റെയിൽവേ തയ്യാറെടുക്കുന്നുണ്ട്. വിജയകരമായ പരീക്ഷണങ്ങൾ പൂർത്തിയാക്കിയതിനെത്തുടർന്ന്, ഉത്തർപ്രദേശിൽ, വന്ദേ ഭാരത് മെട്രോ സർവീസ് നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ നടന്നുവരുന്നു, ഇത് പ്രാദേശിക യാത്രകളെ കൂടുതൽ എളുപ്പമാക്കും.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia