Arrested | പാപ്പിനിശേരിയില്‍ വീണ്ടും മയക്കുമരുന്ന് വേട്ട; ആഡംബര കാറില്‍ സൂക്ഷിച്ച 10 ഗ്രാം ഹാഷിഷ് ഓയിലുമായി 2 യുവാക്കള്‍ അറസ്റ്റില്‍


കാറിലെ മുന്‍വശത്തെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു
പരിശോധന നടത്തിയത് സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന്
വളപട്ടണം: (KVARTHA) വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീണ്ടും വന്‍മയക്കുമരുന്ന് വേട്ട. ആഡംബര കാറില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍. മുഹമ്മദ് അനീസ് അലി(36), ടിപി റാഹില്‍ (20) എന്നിവരെയാണ് വളപട്ടണം പൊലീസ് ഇന്‍സ്പെക്ടര്‍ കെപി ഷൈനും സംഘവും പിടികൂടിയത്.
ഇവരുടെ കയ്യില്‍ നിന്നും 10ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ചെ മൂന്നുമണിയോടെ പൊലീസ് രാത്രികാല പരിശോധനക്കിടെ പാപ്പിനിശേരി അരയാല റോഡ് കപ്പാലത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. കാറിലെ മുന്‍വശത്തെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
എസ് ഐ ജെഡി മാത്യൂസ്, സിപിഒമാരായ പ്രജീഷ്, വിന്‍ഡോ ജോര്‍ജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാംഗ്ലൂരില്‍ നിന്നും സിന്തറ്റിക്ക് മയക്കുമരുന്ന് കൊണ്ടുവന്ന് കണ്ണൂര്‍ ജില്ലയിലെ പ്രധാനഭാഗങ്ങളില്‍ വില്‍പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് അറസ്റ്റിലായവര്‍ എന്നും ഇവര്‍ നേരത്തെ പൊലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.