E Scooter | ഏറ്റവും വിലകുറഞ്ഞ പുതിയ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി ടിവിഎസ്; 95,000 രൂപയിൽ താഴെ മാത്രം; സവിശേഷതകൾ
May 14, 2024, 16:15 IST
ന്യൂഡെൽഹി: (KVARTHA) പ്രമുഖ ഇരുചക്ര വാഹന കമ്പനിയായ ടിവിഎസ് മോട്ടോർ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ പുറത്തിറക്കി. ഐക്യൂബ് (iQube) ഇലക്ട്രിക് സ്കൂട്ടറിൻ്റെ ഏറ്റവും പുതിയ വേരിയൻ്റാണിത്. അടിസ്ഥാന പതിപ്പിന്റെ എക്സ്-ഷോറൂം വില 94,999 രൂപയാണ്. ഇതിന് 2.2 കിലോ വാട്സ് ബാറ്ററി പാക്ക് ആണുള്ളത്. 3.4, 5.1 കിലോ വാട്സ് ബാറ്ററി ഓപ്‌ഷനുകളുള്ള രണ്ട് പുതിയ എസ് ടി വേരിയൻ്റുകളും ടിവിഎസ് പുറത്തിറക്കിയിട്ടുണ്ട്, ഇതിൻ്റെ വില ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഇതോടെ ടിവിഎസ് ഐക്യൂബ് സീരീസിൽ ഇപ്പോൾ അഞ്ച് വേരിയൻ്റുകളായി, അവ 11 കളറുകളിൽ ലഭ്യമാണ്.
പ്രധാന സവിശേഷതകൾ:
ടിവിഎസ് ഐക്യൂബ് സീരീസിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ (2.2 kWh) ഒറ്റത്തവണ ചാർജ് ചെയ്താൽ 75 കിലോമീറ്റർ വരെ ഓടാനാകുമെന്ന് കമ്പനി പറയുന്നു. രണ്ട് മണിക്കൂറിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഉയർന്ന വേഗത മണിക്കൂറിൽ 75 കിലോമീറ്റർ വരെയാണ്. അഞ്ച് ഇഞ്ച് കളർ ടി എഫ് ടി സ്‌ക്രീൻ, സീറ്റിനടിയിൽ 30 സീറ്റർ സ്‌റ്റോറേജ് സ്ഥലം തുടങ്ങിയ സവിശേഷതകളുണ്ട്. ഈ വേരിയൻ്റിൻ്റെ വില 94,999 രൂപയാണ് ജൂൺ 30 വരെ മാത്രമേ നിങ്ങൾക്ക് ഈ പ്രാരംഭ വിലയുടെ പ്രയോജനം ലഭിക്കൂ.
5.1 കിലോവാട്സ് വേരിയൻ്റുകളുടെ എക്‌സ്-ഷോറൂം വില 185,373 രൂപയാണ്. ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിലെ ഏറ്റവും വലുതും ശക്തവുമായ ബാറ്ററിയാണ് ഇതിനുള്ളത്. ഫുൾ ചാർജിൽ 150 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. ബാറ്ററി 80 ശതമാനം ചാർജ് ചെയ്യാൻ നാല് മണിക്കൂറിലധികം എടുക്കും. ഉയർന്ന വേഗത മണിക്കൂറിൽ 82 കിലോമീറ്ററാണ്. ഏഴ് ഇഞ്ച് കളർ ടി എഫ് ടി ടച്ച്‌സ്‌ക്രീൻ, വോയ്‌സ് അസിസ്റ്റും അലക്‌സാ സ്‌കിൽസെറ്റും, ഡിജിറ്റൽ ഡോക്യുമെൻ്റ് സ്റ്റോറേജ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, സീറ്റിനടിയിൽ 32 ലിറ്റർ സ്ഥലം തുടങ്ങി നിരവധി സവിശേഷതകളുണ്ട്.
പുതിയ എസ് ടി 3.4 കിലോവാട്സ് വേരിയൻ്റിൻ്റെ എക്‌സ് ഷോറൂം വില 1,55,555 രൂപയാണ്. പൂർണമായി ചാർജ് ചെയ്താൽ 100 കിലോമീറ്റർ വരെ ഓടാനാകും. 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. ഏഴ് ഇഞ്ച് കളർ ടി എഫ് ടി ടച്ച്‌സ്‌ക്രീൻ, വോയ്‌സ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഡോക്യുമെൻ്റ് സ്റ്റോറേജ്, സീറ്റിനടിയിൽ 32 ലിറ്റർ സ്ഥലം എന്നിവയുൾപ്പെടെയുള്ള സവിശേഷതകളുണ്ട്. മണിക്കൂറിൽ 78 കിലോമീറ്ററാണ് ഇതിൻ്റെ ഉയർന്ന വേഗത.
വിലവിവരങ്ങൾ
സ്റ്റാൻഡേർഡ് (2.2 kWh) - 94,999 രൂപ
സ്റ്റാൻഡേർഡ് (3.4 kWh) - 1.47 ലക്ഷം രൂപ
ഐക്യൂബ് എസ് (3.4 kWh ) - 1.57 ലക്ഷം രൂപ
ഐക്യൂബ് എസ് ടി (3.4 kWh) - 1.55 ലക്ഷം രൂപ
ഐക്യൂബ് എസ് ടി (5.1 kWh) - 1.85 ലക്ഷം രൂപ
Keywords: News, National, New Delhi, TVS iQube, Automobile, E Scooter, Company, Battery, Touch Screen, TVS iQube Unveils New 2024 Variants in India, Starting at Rs 94,999.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.