Attacked | 'ടികറ്റില്ലാതെ റിസര്‍വേഷന്‍ കോചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തു; ടിടിഇക്ക് യാത്രക്കാരന്റെ മര്‍ദനം'
May 13, 2024, 13:18 IST
ADVERTISEMENT
കോഴിക്കോട്: (KVARTHA) ടികറ്റില്ലാതെ റിസര്‍വേഷന്‍ കോചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇക്ക് യാത്രക്കാരന്റെ മര്‍ദനമേറ്റതായി പരാതി. മംഗലാപുരം- തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് സംഭവം. രാജസ്താന്‍ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയെ ആണ് യാത്രക്കാരന്‍ മര്‍ദിച്ചത്.
സംഭവത്തെ കുറിച്ച് ടിടിഇ പറയുന്നത്:
കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുന്നതിന് മുന്‍പ് തിരൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടംമുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
Keywords: TTE attacked on Maveli Express for asking ticket, Kozhikode, News, TTE Attacked, Railway Police, Custody, Complaint, Injury, Hospital, Treatment, Kerala News.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുന്നതിന് മുന്‍പ് തിരൂരില്‍ വെച്ചാണ് ആക്രമണം നടന്നത്. കോഴിക്കോടുനിന്ന് ട്രെയിനില്‍ കയറിയ പ്രതി അവിടംമുതല്‍ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.
ഇയാളുടെ കയ്യില്‍ ജെനറല്‍ ടികറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ജെനറല്‍ കോചിലേക്ക് മാറാന്‍ ഇയാളോട് പലതവണ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. പിന്നാലെയാണ് പ്രകോപിതനായ യാത്രക്കാരന്‍ ആക്രമിച്ചത്. നിരവധി യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് ആക്രമണം.
കൈകൊണ്ട് തടഞ്ഞുനിര്‍ത്തിയ ശേഷം മൂക്കിനിടിച്ചെന്നാണ് ടിടിഇയുടെ പരാതിയില്‍ പറയുന്നത്. മര്‍ദനമേറ്റ് ചോരയൊലിച്ച് നില്‍ക്കുന്ന ടിടിഇയുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കോഴിക്കോട് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചിരുന്നു.

തുടര്‍ന്ന് തിരൂരില്‍വെച്ച് പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് സ്റ്റാലിനെ ആണ് കസ്റ്റഡിയിലെടുത്തത്. പരുക്കേറ്റ ടിടിഇയെ ഷൊര്‍ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.