രാജസ്ഥാനില്‍ മന്ത്രിമാരുടെ കൂട്ടരാജി

 


ADVERTISEMENT

രാജസ്ഥാനില്‍ മന്ത്രിമാരുടെ കൂട്ടരാജി
ജയ്പൂര്‍: രാജസ്ഥാനില്‍ മന്ത്രിസഭ ഒന്നടങ്കം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിന് രാജി സമര്‍പ്പിച്ചു. ദലിത് നഴ്സ് ബന്‍വാരി ദേവിയെ കാണാതായ കേസ് രാജസ്ഥാനില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചതിന്‍്റെ അടിസ്ഥാനത്തിലാണ് രാജി.

ബന്‍വാരി ദേവിയെ കാണാതായതുമായി കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത അടിയന്തിര യോഗത്തിന് ശേഷമാണ് രാജി തീരുമാനമുണ്ടായതെന്ന് മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു.

മന്ത്രിമാരുടെ രാജിക്കത്ത് മുഖ്യമന്ത്രി പാര്‍ട്ടി ഹൈകമാന്‍്റിന് സമര്‍പ്പിച്ചതിന് ശേഷം അശോക് ഗഹ്ലോട്ട് പുതിയ മന്ത്രിസഭ രൂപവല്‍കരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രി മഹിപാല്‍ മദിര്‍നയെ നേരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia