കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടിനു രാഹുല്‍ എത്തി; 'തെരഞ്ഞെടുപ്പ് ഹിന്ദു'വിനു ബെല്ലാരിയിലേക്കു സ്വാഗതം എന്ന് യെദ്യൂരപ്പയുടെ ട്വീറ്റ്

 


ADVERTISEMENT

ബംഗളുരു: (www.kvartha.com 10.02.2018) രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടിനു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിനു ബെല്ലാരിയില്‍ രാഹുല്‍ ശനിയാഴ്ച തുടക്കമിടും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കു ഹൊസ്‌പേട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണു തുടക്കമാവുക.

കര്‍ഷക പ്രതിനിധികളുമായും രാഹുല്‍ ചര്‍ച്ച നടത്തും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ രാഹുലിന്റെ സന്ദര്‍ശനം ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന നേതൃത്വം.

  കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടിനു രാഹുല്‍ എത്തി; 'തെരഞ്ഞെടുപ്പ് ഹിന്ദു'വിനു ബെല്ലാരിയിലേക്കു സ്വാഗതം എന്ന് യെദ്യൂരപ്പയുടെ ട്വീറ്റ്

ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ചുവടുപിടിച്ചു പൊതുയോഗങ്ങള്‍ക്കും റോഡ് ഷോയ്ക്കും പുറമേ കര്‍ണാടകയിലെ ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും രാഹുല്‍ സന്ദര്‍ശിക്കും. ആദിവാസി മേഖലകളിലും രാഹുല്‍ പ്രചാരണം നടത്തുമെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, കര്‍ണാടകയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു ബിജെപി രംഗത്തെത്തി. 'തെരഞ്ഞെടുപ്പ് ഹിന്ദു'വിനു ബെല്ലാരിയിലേക്കു സ്വാഗതം എന്നാണു സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ ട്വീറ്റ് ചെയ്തത്. ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി വിജയിച്ച ചരിത്രമാണുള്ളതെന്നും യെദ്യൂരപ്പ പരിഹസിച്ചു. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന സ്വപ്നം രാഹുല്‍ തന്നെ നിറവേറ്റുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും വീണ്ടെടുക്കാന്‍ ബിജെപിയും പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. മഹാദായി നദീജല തര്‍ക്കം, ലിംഗായത്ത് മതരൂപീകരണവാദം, കര്‍ഷക ആത്മഹത്യകള്‍, കന്നഡഭാഷാ വാദം തുടങ്ങി വിഷയങ്ങള്‍ പലതാണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികള്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. ഗുജറാത്തില്‍ നേരിട്ട വെല്ലുവിളിക്കു കര്‍ണാടകയില്‍ കണക്കുതീര്‍ക്കാനുള്ള വാശിയിലാണു ബിജെപി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Yeddyurappa Welcomes 'Election Hindu' Rahul Gandhi to Ballari, Bangalore, Election, Trending, Twitter, BJP, Congress, Politics, Rahul Gandhi, Criticism, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia