ഒരു താരം ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മറുതാരം കുടുക്കാന്‍ കരുനീക്കിയോ, അങ്ങനെയാണ് കാര്യങ്ങള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 18.07.2017) ദിലീപിനെ അറസ്റ്റ് ചെയ്യിക്കാതിരിക്കാന്‍ പ്രമുഖ താരം സര്‍ക്കാരില്‍ അവസാന നിമിഷം വരെ സമ്മര്‍ദം ചെലുത്തിയെന്ന വാര്‍ത്തകള്‍ക്കിടെ മറ്റൊരു പ്രമുഖ താരത്തിന്റെ പേര് നേരെ വിപരീത വിവരവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നു. നടിയെ അപമാനിച്ച സംഭവത്തില്‍ ദിലീപിന് ബന്ധമുണ്ടെന്ന് വ്യക്തമായതുമുതല്‍ ഈ താരം ആസൂത്രിതമായി നീങ്ങിയതുകൊണ്ടാണ് ദിലീപ് കുടുങ്ങിയതത്രേ.

പ്രമുഖ നടിയും അവരുടെ സുഹൃത്തായ സംവിധായകനും ഇക്കാര്യത്തില്‍ വേണ്ട ഒത്താശകള്‍ ചെയ്തു കൂടെ നില്‍ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ജൂണ്‍ 29ന് ചേര്‍ന്ന അമ്മ ജനറല്‍ ബോഡി യോഗത്തിലും വാര്‍ത്താ സമ്മേളനത്തിലും ചില പ്രമുഖ താരങ്ങള്‍ പുലര്‍ത്തിയ വിവാദ മൗനത്തിന് വെവ്വേറെ അര്‍ത്ഥങ്ങളാണ് ഉണ്ടായിരുന്നതെന്നുകൂടിയാണ് ഇതോടെ പുറത്തുവരുന്നത്.

 ഒരു താരം ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മറുതാരം കുടുക്കാന്‍ കരുനീക്കിയോ, അങ്ങനെയാണ് കാര്യങ്ങള്‍

സിനിമാ രംഗത്ത് ദിലീപ് നടത്തി വരുന്ന മാഫിയാ പ്രവര്‍ത്തനങ്ങളേക്കുറിച്ച് വ്യാപകമായി അറിയാമായിരുന്നു. ഇതില്‍ പ്രത്യേകിച്ചു നിലപാടൊന്നും എടുക്കാത്തവരും അമര്‍ഷമുള്ളവരുമായി സിനിമാ രംഗത്ത് ചേരിതിരിവും രൂപപ്പെട്ടു. പ്രത്യേകിച്ചു നിലപാടെടുക്കാത്തവരില്‍പ്പെട്ട ചില പ്രമുഖര്‍ നടിയുടെ കേസില്‍ ദിലീപ് 'കുഴപ്പത്തില്‍പ്പെട്ടപ്പോള്‍' സംരക്ഷകരായി. നടിയോടുള്ള വിരോധമല്ല മറിച്ച്, ദിലീപുമായുള്ള അടുത്ത സൗഹൃദമായിരുന്നു ഇതിനു കാരണം.

 ഒരു താരം ദിലീപിനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ മറുതാരം കുടുക്കാന്‍ കരുനീക്കിയോ, അങ്ങനെയാണ് കാര്യങ്ങള്‍

എന്നാല്‍ എതിര്‍പ്പുണ്ടായിരുന്നവര്‍ ഈ സമയത്ത് ദിലീപുമായുള്ള അടുപ്പത്തേക്കാള്‍ നടിക്ക് നീതി ലഭിക്കുക എന്നതിന് മുന്‍തൂക്കം കൊടുത്തു. അതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിലേക്ക് എത്തിച്ചത്. മറിച്ച് ഇവരെല്ലാം ദിലീപിനെ സംരക്ഷിക്കുന്ന നിലപാടെടുത്തിരുന്നെങ്കില്‍ സിനിമാ രംഗത്തു നിന്ന് സര്‍ക്കാരിനു മേല്‍ ദിലീപിനു വേണ്ടി കൂടുതല്‍ സമ്മര്‍ദമുണ്ടാകുമായിരുന്നു എന്നാണ് അറിയുന്നത്. അതൊരുപക്ഷേ, സര്‍ക്കാരിനെ ദിലീപിന്റെ അറസ്റ്റ് എന്ന കടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കുക പോലും ചെയ്യുമായിരുന്നു എന്നും കേള്‍ക്കുന്നു.

അതേസമയം, ദിലീപ് അറസ്റ്റിലായ പിന്നാലെ ഭാര്യ കാവ്യ മാധവനേയും മകള്‍ മീനാക്ഷിയേയും വിളിച്ച് ആശ്വസിപ്പിക്കുന്ന കാര്യത്തില്‍ ഈ രണ്ടു ചേരിയും പിശുക്ക് കാണിച്ചിട്ടുമില്ല. ദിലീപ് നിരപരാധിയാണെങ്കില്‍ കോടതിയില്‍ അത് തെളിയിക്കട്ടെ എന്നാണ് ഇപ്പോള്‍ പൊതുവായി അമ്മയിലും സിനിമാ രംഗത്തുമുണ്ടായിരിക്കുന്ന വികാരം. എങ്കിലും ദിലീപിനെതിരെയോ അനുകൂലിച്ചോ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ട എന്നും ധാരണയുണ്ട്.

Also Read:
മംഗളൂരു ജയിലില്‍ സഹതടവുകാരുടെ മര്‍ദനമേറ്റ കാസര്‍കോട്ടെ യുവാവ് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Who is that super star, Who moved against Dileep, Thiruvananthapuram, News, Crime, Trending, Friends, Press meet, Cinema, Entertainment, Controversy, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script