ഇരയായ പെണ്‍കുട്ടി വീണ്ടും നിര്‍ഭയയുടെ സുരക്ഷിതത്വത്തിലേക്ക്; തിരിച്ചുകൊണ്ടുപോയത് സര്‍ക്കാര്‍ റദ്ദു ചെയ്തു
Feb 3, 2018, 10:52 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.02.2018) ലൈംഗിക പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ പ്രതികളിലൊരാളായ അമ്മ കൂടി താമസിക്കുന്ന വീട്ടിലേയ്ക്ക് അയച്ച ഇടുക്കി ശിശുക്ഷേമ സമിതി ( സിഡബ്ല്യുസി)യുടെ തീരുമാനം സര്‍ക്കാര്‍ റദ്ദാക്കി. പെണ്‍കുട്ടിയെ നിര്‍ഭയ ഷോര്‍ട് സ്റ്റേ ഹോമിലേക്കു തിരിച്ചയയ്ക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച ഉത്തരവിട്ടു. രാത്രിതന്നെ അതു നടപ്പാക്കുകയും ചെയ്തു.
പെണ്‍കുട്ടി കഴിഞ്ഞ ദിവസം ആത്മഹത്യാശ്രമം നടത്തിയെന്നു സൂചന നല്കുന്ന വിധത്തില്‍ കൈത്തണ്ടയില്‍ ഒന്നിലധികം മുറിവുകളോടെയാണ് നിര്‍ഭയയില്‍ തിരിച്ചെത്തിയത്. ലൈംഗിക പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് അനുകൂലമായി ജില്ലാ ശിശുക്ഷേമ സമിതികള്‍ സമീപനം സ്വീകരിക്കുന്നുവെന്ന വ്യാപക പരാതികള്‍ നിലനില്‍ക്കെയാണ് ഇടുക്കി സിഡബ്ല്യുസി കഴിഞ്ഞ ദിവസം വീണ്ടും ഇരയുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ നിര്‍ഭയയില്‍ നിന്നു മാറ്റി വീട്ടിലേക്കു കൊണ്ടുപോയത്.
ഇടുക്കിയിലെ സ്വകാര്യ ദത്തെടുക്കല്‍ സ്ഥാപനത്തിലെ ക്രമക്കേടുകളേക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി സിഡബ്ല്യുസിക്ക് എതിരേയും അന്വേഷണം നടക്കുന്നതിനിടെ ഉണ്ടായ ഈ സംഭവം കെവാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നത്.
2015ല്‍ കുമളി പോലീസ് സ്റ്റേഷന് പരിധിയിലെ സ്വന്തം വീട്ടില്‍വച്ച് അമ്മയുമായി ബന്ധമുള്ള പുരുഷന്മാര് ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഇരയും സാക്ഷിയുമായ പെണ്‍കുട്ടിയെയാണ് കുട്ടി താമസിച്ചിരുന്ന നിര്‍ഭയ ഷോര്‍ട് സ്റ്റേ ഹോം അധികൃതരെ തെറ്റിദ്ധരിപ്പിച്ച് സഹോദരനൊപ്പം അയച്ചത്.
അതേ വീട്ടില്‍ത്തന്നെയാണ് പ്രതികളിലൊരാളായ അമ്മയും കഴിയുന്നത്. ഇവര്‍ ഭര്‍ത്താവുമായി പിരിഞ്ഞു ജീവിക്കുകയാണ്. ഈ പെണ്‍കുട്ടിയുടെ സഹോദരിയെയും അമ്മയുമായി ബന്ധമുള്ളവര്‍ ലൈംഗികമായി പീഡിപ്പിച്ചതിന് വേറെ കേസുമുണ്ട്. കേസില്‍ ഈ ആഴ്ച വിചാരണ തുടങ്ങാനിരിക്കെയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. രണ്ടു പെണ്‍കുട്ടികളും നിര്‍ഭയ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്.
കുട്ടിയെ സ്കൂളില്‍ അയയ്ക്കുന്നതിന് എന്ന പേരിലാണ് നിര്‍ഭയയില്‍ നിന്നു കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ അവര്‍ പറഞ്ഞ കോണ്‍വെന്റ് സ്കൂളില്‍ പിന്നീട് നിര്‍ഭയ അധികൃതര്‍ ബന്ധപ്പെട്ടെങ്കിലും അവിടെ ഒരു ദിവസം മാത്രമാണ് കുട്ടി ഉണ്ടായിരുന്നത് എന്നാണ് വ്യക്തമായത്. അവിടെ കൊണ്ടുചെന്നിരുന്നു എന്നു വരുത്താനുള്ള ശ്രമമാണ് നടന്നതെന്നാണ് സൂചന. സഹോദരനൊപ്പം അയച്ച പെണ്‍കുട്ടിയെയും പ്രതിയെയും ഒരേ വീട്ടില്‍ താമസിപ്പിക്കുന്നത് അപകടമാണെന്ന് വ്യക്തമാക്കുന്ന സംഭവം മുമ്പേ ഈ കുട്ടിയുടെയും സഹോദരിയുടെയും കാര്യത്തിലും സംഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ഓണത്തിന് സിഡബ്ല്യുസി ഇടപെട്ട് പെണ്‍കുട്ടികളെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ അര്‍ധരാത്രിക്കു ശേഷം അവര്‍ നിര്‍ഭയ അധികൃതരെ ഫോണില്‍ വിളിക്കുകയും തങ്ങളെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും രക്ഷിക്കണം എന്ന് കരഞ്ഞു പറയുകയും ചെയ്തു. തുടര്‍ന്ന് നിര്‍ഭയ അധികൃതര്‍ അപ്പോള്‍ത്തന്നെ കൂട്ടിക്കൊണ്ടു വരികയായിരുന്നു.
അതേസമയം, സ്വകാര്യ കോണ്‍വെന്റ് സ്കൂളിനു പകരം കോരുത്തോട് എന്ന സ്ഥലത്തുള്ള സര്‍ക്കാര്‍ സ്കൂളിലാണ് പെണ്‍കുട്ടിയെ ചേര്‍ത്തതെന്നും കുട്ടിയുടെ അമ്മ എറണാകുളത്ത് ജോലി ചെയ്യുന്നതുകൊണ്ട് അവര്‍കൂടി താമസിക്കുന്ന വീട്ടിലേയ്ക്കാണ് പെണ്‍കുട്ടിയെ തിരിച്ചുകൊണ്ടുപോയത് എന്ന വാദം നിലനില്‍ക്കില്ല എന്നുമാണ് കാര്യം അറിയാന്‍ ഫോണില്‍ ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരോട് സിഡബ്ല്യുസി ചെയര്മാന് ഗോപാലകൃഷ്ണന് നായര്‍ പറഞ്ഞത്.
ആ സ്കൂളിലും പെണ്‍കുട്ടി ചെല്ലുന്നില്ല എന്ന് ബോധ്യമായപ്പോഴാണ് നിര്‍ഭയ അധികൃതര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. അന്വേഷണത്തിനു ശേഷമാണ് കളക്ടറുടെ ഉത്തരവുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Victim girl again at Nirbhaya center, Thiruvananthapuram, Mother, Molestation, District Collector, Suicide Attempt, Protection, Crime, Criminal Case, Complaint, Kerala, Trending.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.