ADVERTISEMENT
ദുബായ്: യു.എ.ഇ 40ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിപുലമായ ആഘോഷ പരിപാടികള്‍. 1971 മുതല്‍ ട്രൂഷല്‍ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന മേഖല ചുരുങ്ങിയ കാലയളവുകൊണ്ടാണു യുഎഇ എന്ന പേരില്‍ ലോകത്തെ മുന്‍നിര രാജ്യമായി മാറിയത്. ദുബായ്, അബുദാബി എന്നീ പേരുകള്‍ ഇന്നു ലോകത്തിലെ മഹാനഗരങ്ങളുടെ പട്ടികയിലാണുളളത്. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവറില്ലാത്ത മെട്രൊ റെയില്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കെട്ടിടമായ ബുര്‍ജ് ഖലിഫ തുടങ്ങിയവ ദുബായിലാണ്.
ദേശീയ ദിനത്തെ വരവേറ്റ് ഏഴ് എമിറേറ്റുകളിലായി പൊതുപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. തെരുവുകള്‍ മുഴുവന്‍ ദീപാലംകൃതമായി മാറിയിരിക്കുകയാണ്.സ്പിരിറ്റ് ഒഫ് യൂനിയന്‍ എന്ന ആപ്തവാക്യത്തിലാണു ദേശീയ ദിനാഘോഷം നടക്കുന്നത്.വിവിധ മലയാളി സംഘടനകളും ദേശീയദിനം സമുചിതമായി ആഘോഷിച്ചു വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.




