ദുബൈ കോടതിയുടെ യാത്രാവിലക്കിനെതിരെ ബിനോയ് കോടിയേരി അപ്പീല്‍ നല്‍കും
Feb 6, 2018, 13:11 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.02.2018) ചെക്ക് മടങ്ങിയ കേസില്‍ ദുബൈ കോടതി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെതിരെ ബിനോയ് കോടിയേരി ഈ ആഴ്ച തന്നെ അപ്പീല്‍ നല്‍കിയേക്കും. ദുബൈ കോടതിയുടെ യാത്രാവിലക്കിനെതിരെ അഭിഭാഷകരുമായി ആലോചിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നു ബിനോയ് നേരത്തെ വ്യക്തമാക്കിയിരുന്നു. പണം തിരികെ ലഭിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സിവില്‍ കേസിനുള്ള പ്രാരംഭ നടപടികള്‍ ജാസ് ടൂറിസം ആരംഭിച്ചത്.
യാത്രാവിലക്ക് ആവശ്യപ്പെടുന്ന അപേക്ഷയോടൊപ്പം ഹര്ജിക്കാരന് കോടതി മുന്‍പാകെ രേഖാമൂലം ഉറപ്പും സമര്‍പ്പിക്കേണ്ടതുണ്ട്. ഹര്ജിക്കാരനെതിരെയാണ് അവസാന വിധിയെങ്കില്‍ യാത്രാവിലക്കു മൂലം പ്രതിക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്തം വഹിക്കാമെന്നതാണ് ഈ ഉറപ്പ്. യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്ന ദിവസം മുതല്‍ എട്ടുദിവസത്തിനകം എല്ലാ രേഖകളും സഹിതം പ്രധാന സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കണം. അല്ലെങ്കില്‍ യാത്രാവിലക്കു സ്വമേധായ ഇല്ലാതാകും. 30 ലക്ഷം ദിര്‍ഹം സംബന്ധിച്ചു ജാസ് ടൂറിസം നേരത്തെ ഹാജരാക്കിയ രേഖകള്‍ പ്രകാരം ഈ ചെക്കുകളില്‍ രണ്ടെണ്ണം ബിനോയിയുടെ കമ്പനിയുടേതും ഒന്നു സ്വന്തം പേരിലുള്ളതുമാണ്.
കമ്പനിയുടെ ചെക്ക് മടങ്ങിയതിന്റെ പേരിലാണു നിലവിലുള്ള കേസ് എങ്കില്‍ കമ്പനിയുടെ ഇപ്പോഴത്തെ അവസ്ഥയനുസരിച്ചായിരിക്കും വിധി. പൂട്ടിപ്പോകുകയോ ട്രേഡ് ലൈസന്‍സ് കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ പണം ഈടാക്കിയെടുക്കാനുള്ള സാധ്യത കുറവാണെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ സ്വന്തം ചെക്കാണു കേസിനു കാരണമായതെങ്കില്‍ തുക അടയ്ക്കാതെ യുഎഇയില്‍നിന്നു മടങ്ങാനാവില്ല. അല്ലെങ്കില്‍, മൂന്നുവര്‍ഷംവരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും.

Keywords: Travel ban against Binoy Kodiyeri in Dubai, Thiruvananthapuram, News, Trending, Lawyers, Application, Appeal, Travel & Tourism, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.