തനിക്കെതിരായ ഹര്‍ജിയില്‍ തോമസ് ചാണ്ടിക്കു പങ്കില്ല; ഹര്‍ജിക്കാരിയെ കുറിച്ച് അറിഞ്ഞത് വാര്‍ത്തകളിലൂടെ, ശശീന്ദ്രന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 4.02.2018) തനിക്കെതിരായ ഹര്‍ജിയില്‍ തോമസ് ചാണ്ടിക്കു പങ്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. ഹര്‍ജിക്കാരിയെ കുറിച്ച് അറിഞ്ഞത് വാര്‍ത്തകളിലൂടെയാണെന്നും വ്യക്തമായ തെളിവില്ലാതെ അന്വേഷണം ആവശ്യപ്പെടില്ലെന്നും ശശീന്ദ്രന്‍ അറിയിച്ചു. താന്‍ മന്ത്രിയായതില്‍ എന്‍സിപിയില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും അതുകൊണ്ടുതന്നെ ഹര്‍ജിക്ക് പിന്നില്‍ എന്‍.സി.പിയിലെ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഫോണ്‍കെണി വിവാദത്തില്‍ എ.കെ.ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പായതോടെയാണു സാമൂഹ്യ പ്രവര്‍ത്തകയും തൈക്കാട് സ്വദേശിനിയുമായ മഹാലക്ഷ്മിയെന്ന സ്ത്രീ ഹര്‍ജിയുമായി രംഗത്തെത്തിയത്. അന്നുമുതല്‍ ഹര്‍ജി നല്‍കിയത് ആരാണെന്ന ചോദ്യം ഉയര്‍ന്നിരുന്നു. മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ തോമസ് ചാണ്ടിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് ബി.വി. ശ്രീകുമാറിന്റെ വീട്ടിലെ സഹായിയാണ് ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയ മഹാലക്ഷ്മിയെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.

 തനിക്കെതിരായ ഹര്‍ജിയില്‍ തോമസ് ചാണ്ടിക്കു പങ്കില്ല; ഹര്‍ജിക്കാരിയെ കുറിച്ച് അറിഞ്ഞത് വാര്‍ത്തകളിലൂടെ, ശശീന്ദ്രന്‍

ശ്രീകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ശശീന്ദ്രനെതിരായ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നാണു സൂചന. എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതു തടയുകയായിരുന്നു ഹര്‍ജിക്കു പിന്നിലെ ലക്ഷ്യം. എന്നാല്‍, ഹര്‍ജി തള്ളിയതോടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്നാല്‍ ഹര്‍ജിക്ക് പിന്നില്‍ ശശീന്ദ്രനല്ലെന്നും താന്‍ മാത്രമാണെന്നും മഹാലക്ഷ്മി പ്രതികരിച്ചിരുന്നു.

അതേസമയം, ശശീന്ദ്രനെതിരായ ഹര്‍ജി സംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.


Keywords: Thomas Chandy has no role in petition against me: A K Saseendran, Thiruvananthapuram, News, Politics, Trending, NCP, Allegation, Complaint, Court, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia