മൈലാഞ്ചിയിട്ടതിന് അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ചുപൊട്ടിച്ചു
Nov 12, 2011, 18:10 IST
ADVERTISEMENT
അമ്പലപ്പുഴ: കൈയില്‍ മയിലാഞ്ചിയിട്ടതിന് അധ്യാപിക വിദ്യാര്‍ത്ഥിനിയുടെ കൈ അടിച്ചുപൊട്ടിച്ചു. നീര്‍ക്കുന്നം അല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനിയും പുന്നപ്ര വടക്ക് പഞ്ചായത്ത് നിവാസികളായ റാഫിഷെമി ദമ്പതികളുടെ മകളുമായ റാഫിയത്തിന്റെ കൈ ആണ് ചൂരല്‍വടികൊണ്ട് അധ്യാപിക അടിച്ചുപൊട്ടിച്ചത്. റാഫിയത്ത് പെരുന്നാള്‍ ദിനത്തില്‍ കൈയില്‍ മൈലാഞ്ചിയിട്ടിരുന്നു. ഇതില്‍ ക്ഷുഭിതയായാണ് അധ്യാപക കുട്ടിയെ ക്രൂരമായി ദേഹോദ്രപവമേല്‍പ്പിച്ചത്. മൈലാഞ്ചിയിട്ടുകൊണ്ട് ക്ലാസില്‍ വരരുതെന്ന് താന്‍ പറഞ്ഞിട്ടുള്ളതല്ലേ എന്നുചോദിച്ചുകൊണ്ട് അദ്ധ്യാപിക കുട്ടിയുടെ ഇടതുകൈപ്പത്തിയുടെ പിന്‍ഭാഗത്ത് ചൂരല്‍ വടികൊണ്ട് അടിക്കുകയായിരുന്നു. കൈ ചതഞ്ഞതിനെതുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സതേടി. ഈ സംഭവത്തിന്റെ പേരില്‍ അധ്യാപികയെ സസ്‌പെന്റ് ചെയ്തു.
Keywords: Ambalapuzha, Mehandi, Student, Teacher
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

