വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് അഞ്ചുരൂപയാക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ത്താനുണ്ട് ചില ചോദ്യങ്ങള്‍, ഉന്നയിക്കാനുണ്ട് ചില ആവശ്യങ്ങള്‍
Feb 19, 2018, 12:08 IST
ADVERTISEMENT
കാസര്‍കോട്: (www.kvartha.com 19.02.2018) വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് അഞ്ചുരൂപയായി വര്‍ദ്ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം നടപ്പില്‍ വരുത്തിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ത്താനുണ്ട് ചില ചോദ്യങ്ങളും ഉന്നയിക്കാനുണ്ട് ചില ആവശ്യങ്ങളും. ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
സമരം നടത്തുന്ന സ്വകാര്യ ബസ് മുതലാളിമാരോട് അവര്‍ക്ക് പറയാനുള്ളത് ഗൗരവമേറിയ കാര്യങ്ങളാണ്. പണ്ട് നിങ്ങളൊക്കെ വിദ്യാര്‍ത്ഥികളായിരുന്ന സമയത്ത് എങ്ങനെയാണ് യാത്ര ചെയ്തിരുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇനി ചര്‍ച്ചയ്ക്കു ശേഷം നിങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ബസുടമകളോടും ഗതാഗതമന്ത്രിയോടും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നേ പറയാനുള്ളൂ, സ്റ്റാന്‍ഡില്‍ ഒരു ബസ് നിര്‍ത്തിയിട്ടാല്‍ ആ ബസ് പുറപ്പെടുന്നതു വരെ ഡോറിന്റെ അടുത്ത് പൊരിവെയിലത്ത് കാത്തു നില്‍ക്കേണ്ട സാഹചര്യം ആദ്യം ഇല്ലാതാക്കണം.
അഞ്ചു രൂപ കൊടുക്കേണ്ടി വന്നാല്‍ പൊരിവെയിലത്ത് കാത്തുനില്ക്കാന് ഞങ്ങള്‍ക്കാവില്ല. സാധാരണ യാത്രക്കാരെ പോലെ ഞങ്ങളും യാത്ര ചെയ്യും. ഇതുകൂടാതെ മറ്റ് ആവശ്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ചോദിക്കാനുണ്ട്. രണ്ടാം ശനിയും ഞായറും പാസ് എടുക്കുമോ?, സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പേ ബസില്‍ കയറ്റുമോ?, തുറിച്ചുള്ള നോട്ടവും ചീത്തയും മാറ്റുമോ?, ആളൊഴിഞ്ഞ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തരുമോ?, ഞങ്ങള്‍ മാത്രം ഉള്ള സ്റ്റോപ്പില്‍ നിര്‍ത്തിത്തരുമോ?. ഇതൊക്കെ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങളും അഞ്ചുരൂപതരാമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ കാര്യം ഗൗരവത്തിലെടുക്കണം. സര്‍ക്കാരും ബസുടമകളും ഈ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
Keywords: Kerala, News, Students, Social Network, Trending, Students in Social media on Bus fair hike < !- START disable copy paste -->
സമരം നടത്തുന്ന സ്വകാര്യ ബസ് മുതലാളിമാരോട് അവര്‍ക്ക് പറയാനുള്ളത് ഗൗരവമേറിയ കാര്യങ്ങളാണ്. പണ്ട് നിങ്ങളൊക്കെ വിദ്യാര്‍ത്ഥികളായിരുന്ന സമയത്ത് എങ്ങനെയാണ് യാത്ര ചെയ്തിരുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത്. ഇനി ചര്‍ച്ചയ്ക്കു ശേഷം നിങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ ബസുടമകളോടും ഗതാഗതമന്ത്രിയോടും ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നേ പറയാനുള്ളൂ, സ്റ്റാന്‍ഡില്‍ ഒരു ബസ് നിര്‍ത്തിയിട്ടാല്‍ ആ ബസ് പുറപ്പെടുന്നതു വരെ ഡോറിന്റെ അടുത്ത് പൊരിവെയിലത്ത് കാത്തു നില്‍ക്കേണ്ട സാഹചര്യം ആദ്യം ഇല്ലാതാക്കണം.
അഞ്ചു രൂപ കൊടുക്കേണ്ടി വന്നാല്‍ പൊരിവെയിലത്ത് കാത്തുനില്ക്കാന് ഞങ്ങള്‍ക്കാവില്ല. സാധാരണ യാത്രക്കാരെ പോലെ ഞങ്ങളും യാത്ര ചെയ്യും. ഇതുകൂടാതെ മറ്റ് ആവശ്യങ്ങളെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ചോദിക്കാനുണ്ട്. രണ്ടാം ശനിയും ഞായറും പാസ് എടുക്കുമോ?, സ്റ്റാര്‍ട്ട് ചെയ്യുന്നതിന് മുമ്പേ ബസില്‍ കയറ്റുമോ?, തുറിച്ചുള്ള നോട്ടവും ചീത്തയും മാറ്റുമോ?, ആളൊഴിഞ്ഞ സീറ്റില്‍ ഇരിക്കാനുള്ള അവകാശം തരുമോ?, ഞങ്ങള്‍ മാത്രം ഉള്ള സ്റ്റോപ്പില്‍ നിര്‍ത്തിത്തരുമോ?. ഇതൊക്കെ അംഗീകരിക്കുകയാണെങ്കില്‍ ഞങ്ങളും അഞ്ചുരൂപതരാമെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ കാര്യം ഗൗരവത്തിലെടുക്കണം. സര്‍ക്കാരും ബസുടമകളും ഈ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.
Keywords: Kerala, News, Students, Social Network, Trending, Students in Social media on Bus fair hike
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

