സോളാര്‍ കേസില്‍ തുടരന്വേഷണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സരിതയുടെ മൊഴിയെടുക്കുന്നു
Mar 5, 2018, 12:48 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.03.2018) കേരളത്തില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസില്‍ തുടരന്വേഷണം ഊര്‍ജിതമാക്കുന്നു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കേസില്‍ പരാതിക്കാരിയായ സരിത എസ്.നായരുടെ മൊഴിയെടുക്കുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയാണ് സരിത മൊഴി നല്‍കുന്നത്.
തനിക്കു നേരെ നടന്ന അക്രമങ്ങള്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സരിത മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തുടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ മുഖ്യമന്ത്രിക്കെതിരെയും മുന്‍ മന്ത്രിമാര്‍ക്കെതിരെയും മുന്‍ അന്വേഷണ സംഘത്തിനെതിരെയുമാണ് തുടര്‍ അന്വേഷണം. ആദ്യഘട്ടത്തിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും സാമ്പത്തികവും ശാരീരികവുമായ ചൂഷണം നടന്നുവെന്നുമാണ് സരിതയുടെ പരാതി.
സോളാര്‍ കേസില്‍ അന്വേഷണം നടത്തിയ കമ്മിഷനെ തള്ളിപ്പറഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയില്‍ മൊഴി നല്കിയ സാഹചര്യത്തില്‍ കൂടിയാണ് തുടരന്വേഷണം ഊര്‍ജിതമാക്കുന്നത്. തുടരന്വേഷണത്തെ കോടതി തടഞ്ഞിട്ടുമില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തതോടെ യു.ഡി.എഫിനെതിരെ പ്രയോഗിക്കാനുള്ള ആയുധമായും തുടരന്വേഷണത്തെ സര്‍ക്കാര്‍ കാണുന്നു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ പിന്തുണയില്‍ വിശ്വസിച്ചാണ് ഒറ്റയ്ക്കായിട്ടും എടുക്കാന്‍ വയ്യാത്ത ഭാരവും ബാധ്യതയും താന്‍ ചുമന്നതെന്ന് 17 പേജുള്ള കത്തില്‍ സരിത പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടി തന്നെ ചൂഷണം ചെയ്ത വിവരം, അന്വേഷണ സംഘത്തലവാനായിരുന്ന ഹേമചന്ദ്രനോട് പറഞ്ഞിരുന്നെങ്കിലും അത് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന മറുപടിയാണ് നല്‍കിയത്.
നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍, സാമ്പത്തികതട്ടിപ്പ്, പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സരിത കത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. ഉമ്മന്‍ചാണ്ടിക്കു പുറമെ തമ്പാനൂര്‍ രവി, ബെന്നിബഹനാന് എന്നിവര്‍ തന്റെ പ്രയാസങ്ങള്‍ തീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും സരിത പറയുന്നു.
അന്വേഷണത്തിന്റെ ഭാഗമായി കത്തില്‍ പേരുള്ള എല്ലാവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Solar case: special team take Saritha's statement, Thiruvananthapuram, News, Complaint, Trending, Crime Branch, Probe, Chief Minister, Pinarayi vijayan, Letter, Politics, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.