താന്‍ കോണ്‍ഗ്രസ് അനുകൂലിയാണെങ്കില്‍ മറ്റുള്ളവര്‍ ബി ജെ പി അനുകൂലികള്‍; അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 25.01.2018) തന്നെ കോണ്‍ഗ്രസ് അനുകൂലിയെന്നു വിളിക്കുന്നവരെ ബിജെപി അനുകൂലിയെന്നു വിളിക്കുമെന്നും പ്രത്യാരോപണം നടത്താന്‍ തനിക്കും സാധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എതിര്‍ ചേരിക്കെതിരെ ആഞ്ഞടിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരിക്കുന്നത്.

ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം എതിര്‍ ചേരിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. കോണ്‍ഗ്രസ് ധാരണയെ സംബന്ധിച്ച തന്റെ നിലപാടിന് ഭൂരിപക്ഷ പിന്തുണ ലഭിക്കാത്തതിനെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി പദവി ഒഴിയാം എന്ന് പി.ബിയേയും കേന്ദ്രകമ്മിറ്റിയേയും അറിയിച്ചിരുന്നെങ്കിലും പി.ബി ഒറ്റക്കെട്ടായി തന്നോട് പദവിയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 താന്‍ കോണ്‍ഗ്രസ് അനുകൂലിയാണെങ്കില്‍ മറ്റുള്ളവര്‍ ബി ജെ പി അനുകൂലികള്‍; അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് യെച്ചൂരി

അതിനിടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാന്‍ സന്നദ്ധനാണെന്ന് പിബിയില്‍ യച്ചൂരി പറഞ്ഞിട്ടില്ലെന്ന് കാരാട്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കാരാട്ട് പറയുന്നത് തെറ്റാണെന്നും വാര്‍ത്താസമ്മേളനത്തില്‍ തന്നെ താന്‍ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും യെച്ചൂരി പറയുന്നു. പിബി ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് താന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തു തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുന്നതുവരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറുന്ന സാഹചര്യങ്ങള്‍ അംഗീകരിക്കുന്നവരാണ് ശരിയായ മാര്‍ക്‌സിസ്റ്റ്. താന്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനം പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരും അംഗീകരിച്ചില്ലെങ്കില്‍ രാജിസന്നദ്ധത അറിയിക്കുന്നത് സ്വാഭാവികം മാത്രമാണ്. പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടതു കൊണ്ടാണ് ജനറല്‍ സെക്രട്ടറി പദത്തില്‍ തുടരുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ്, ത്രിപുര തെരഞ്ഞെടുപ്പുകളെ ബാധിക്കുന്ന തരത്തില്‍ പാര്‍ട്ടി വിഭജിച്ചതായുള്ള ചിത്രം ജനത്തിനു നല്‍കരുതെന്ന് പിബി ആവശ്യപ്പെട്ടിരുന്നതായും യച്ചൂരി വ്യക്തമാക്കി.

താന്‍ കോണ്‍ഗ്രസ് അനുകൂലിയോ ബിജെപി അനുകൂലിയോ അല്ല. ഇന്ത്യയെയും ജനത്തെയും അനുകൂലിക്കുന്നയാളാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ നിലവിലെ സര്‍ക്കാരിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. പാര്‍ട്ടി പ്രഥമപരിഗണന നല്‍കേണ്ടതും അതിനാണ്. ഭരണകക്ഷിയെ പുറത്താക്കുക എന്നതായിരിക്കണം ലക്ഷ്യം. എന്നാല്‍ അതെങ്ങനെ സാധിക്കുന്നുവെന്നത് പരിഗണിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sitaram Yechury sidelined at CPM central committee meet: How Prakash Karat is pushing party towards oblivion, New Delhi, News, Politics, Criticism, Allegation, BJP, Congress, CPM, Trending, Press meet, Conference, Media, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia