ഷുഐബിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചോര്‍ത്തുന്നു; ആഭ്യന്തര വകുപ്പിന്റെ നടപടി അന്തസ്സിന് ചേര്‍ന്നതല്ലെന്ന് കെ സുധാകരന്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.02.2018) മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഐബിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായി നിരാഹാര സമരം അനുഷ്ഠിക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റ ആരോപണം. എന്നാല്‍ ആഭ്യന്തര വകുപ്പിന്റെ ഈ നടപടി അന്തസിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഷുഐബിന്റെ കൊലപാതകം അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ ഫോണുകള്‍ ചോര്‍ത്തുന്നു; ആഭ്യന്തര വകുപ്പിന്റെ നടപടി അന്തസ്സിന് ചേര്‍ന്നതല്ലെന്ന് കെ സുധാകരന്‍

ഉദ്യോഗസ്ഥരുടേത് കൂടാതെ മാധ്യമ പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും കോളുകളും ചോര്‍ത്തുന്നുണ്ട്. മാത്രമല്ല, സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും സുധാകരന്‍ ആരോപിച്ചു. ഫോണുകള്‍ ചോര്‍ത്തുന്നത് തികച്ചും തരംതാണ നടപടിയാണെന്നും സുധാകരന്‍ അറിയിച്ചു. അതേസമയം, പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുധാകരന്‍ നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കു കടന്നു.

Keywords: Shuhaib's murder: Congress leader K Sudhakaran to continue hunger strike, Kannur, Trending, Politics, Congress, Criticism, Allegation, Phone call, CBI, Probe, Arrest, News, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia