അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ബന്ധം ശരിവച്ചു എ എന്‍ ഷംസീര്‍; ,സിപിഎമ്മിന് തലവേദനയായി എം എല്‍ എയുടെ വെളിപ്പെടുത്തല്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 17.02.2018) എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ബന്ധം ശരിവച്ചുകൊണ്ട് നടത്തിയ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ വെളിപ്പെടുത്തല്‍ സി പി എമ്മിന് തലവേദനയായി. കഴിഞ്ഞദിവസം ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ഷംസീര്‍, ഷുക്കൂര്‍ വധക്കേസില്‍ സി പി എമ്മിന് ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ലെന്ന കാര്യം അറിയിച്ചത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂര്‍ എടയന്നൂരിലെ ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. ഷുഹൈബ് വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ഷുക്കൂറിന്റേത് ആസൂത്രിതമായ കൊലപാതകമല്ലെന്നും ആള്‍ക്കൂട്ടം ആക്രമിച്ചതാണെന്നും ഷംസീര്‍ പറഞ്ഞത്. അതൊരു ആള്‍ക്കൂട്ടത്തിന്റെ മന:ശാസ്ത്രമായിരുന്നു. അതിനെ ഞങ്ങള്‍ ന്യായീകരിച്ചിട്ടില്ല. പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞിട്ടുമില്ല എന്നായിരുന്നു ഷംസീറിന്റെ പ്രതികരണം.

 അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ബന്ധം ശരിവച്ചു എ എന്‍ ഷംസീര്‍; ,സിപിഎമ്മിന് തലവേദനയായി എം എല്‍ എയുടെ വെളിപ്പെടുത്തല്‍

സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എയും ഉള്‍പ്പെടെ പ്രതികളായ ഷുക്കൂര്‍ വധക്കേസില്‍ ഷംസീര്‍ നടത്തിയ പരാമര്‍ശം ഇത്രനാളും പാര്‍ട്ടി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍. 2012 ഫെബ്രുവരിയിലാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ സഞ്ചരിച്ച വാഹനം ലീഗ് പ്രവർത്തകർ തടഞ്ഞ് ആക്രമിച്ചതിനു പകരമായി ഷുക്കൂറിനെ സമീപത്തെ പാർട്ടിഗ്രാമത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു വിചാരണ ചെയ്തു കൊലപ്പെടുത്തിയെന്നായിരുന്നു ആരോപണം.

ഷുഹൈബ് വധക്കേസില്‍ സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ കോണ്‍ഗ്രസ് ആയുധമാക്കുന്നതിനിടെ ഷുക്കൂര്‍ വധവും എടുത്തുപറയുന്നുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shamseer's statement puts CPM in defensive, Kannur, News, Politics, Trending, Channel, Meeting, Conspiracy, CPM, MSF, Congress, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia