ജീവനു ഭീഷണി; രക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്ത് നിയമിക്കൂ; കേന്ദ്ര സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.02.2018) തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതുകൊണ്ട് കേരളത്തില്‍ നിന്നു രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഡിജിപി ജേക്കബ് തോമസ് കേന്ദ്ര സര്‍ക്കാരിനു കത്തെഴുതി. തന്റെ അസാധാരണമായ പ്രത്യേക കേസായി പരിഗണിച്ച് മറ്റേതെങ്കിലും രാജ്യത്തെ അനുയോജ്യമായ തസ്തികയില്‍ നിയമിക്കണമെന്നാണ് അഭ്യര്‍ത്ഥന.

ജീവനു ഭീഷണി; രക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്ത് നിയമിക്കൂ; കേന്ദ്ര സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്രയ്ക്ക് അയച്ച കത്തിനൊപ്പം വിവിധ വിഷയങ്ങളില്‍ ചെയ്ത പിഎച്ച്ഡിയുടെ വിശദാംശങ്ങളും അദ്ദേഹം വച്ചിട്ടുണ്ട്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ പരാമര്‍ശങ്ങളേത്തുടര്‍ന്ന് സസ്‌പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസിനെതിരെ പാറ്റൂര്‍ അഴിമതിക്കേസിലെ അന്വേഷണോദ്യോഗസ്ഥന്‍ എന്ന നിലയില്‍ വെള്ളിയാഴ്ച ഹൈക്കോടതി രൂക്ഷ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പാറ്റൂര്‍ കേസ് കോടതി റദ്ദാക്കുകയും ചെയ്തു. അതിനു മുമ്പാണ് അദ്ദേഹം കേന്ദ്രത്തിനു കത്തയച്ചത്.

ജീവനു ഭീഷണി; രക്ഷിച്ച് മറ്റേതെങ്കിലും രാജ്യത്ത് നിയമിക്കൂ; കേന്ദ്ര സര്‍ക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

''അഴിമതിക്കാരായ വ്യക്തികള്‍ പരസ്പരം സഖ്യത്തില്‍ കഴിയുന്നവരും വളരെ സ്വാധീനവും കരുത്തുമുള്ളവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ അഴിമതി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന എന്റെ സ്വസ്ഥ ജീവിതവും ജീവന്‍തന്നെയും അപകടത്തിലാണ്. ഈ സാഹചര്യത്തില്‍ മറ്റേതെങ്കിലും രാജ്യത്തെ അനുയോജ്യ തസ്തികയില്‍ എന്നെ നിയമിക്കണം.'' കത്തില്‍ ജേക്കബ് തോമസ് പറയുന്നു.

നിരവധി അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ എഞ്ചിനീയറിംഗ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന സത്യേന്ദ്ര ദുബെ 2003ല്‍ കൊല്ലപ്പെട്ടതിനെക്കുറിച്ച് കത്തില്‍ ജേക്കബ് തോമസ് പരാമര്‍ശിക്കുന്നുമുണ്ട്. കൊല്ലപ്പെടുന്നതിനു മുമ്പ് അന്നത്തെ പ്രധാനമന്ത്രിക്ക് ദുബെ കത്തെഴുതിയിരുന്നുവെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാണിക്കുന്നു.

സത്യേന്ദ്ര ദുബെയെപ്പോലെ തന്നെയും കൊല്ലാന്‍ കേരളത്തിലെ അഴിമതിക്കാര്‍ ശ്രമിക്കുമെന്നും രക്ഷിക്കണമെന്നും അഭ്യര്‍ത്ഥിച്ച് കേരളത്തിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരിലൊരാള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്ത് അയച്ചത് ഭരണ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച പിണറായി വിജയന്‍ സര്‍ക്കാര്‍ തന്നെ അദ്ദേഹത്തെ മാറ്റുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയുമാണുണ്ടായത്. ഇത് കേരളത്തില്‍ അഴിമതിക്കാര്‍ക്കു സംരക്ഷണം ലഭിക്കുന്നതിന് തെളിവായി ബിജെപി ഉയര്‍ത്തിക്കൊണ്ടു വന്നേക്കും എന്ന ആശങ്ക ഇടതുമുന്നണി നേതൃത്വത്തിനുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Senior IPS official wrote letter to center ; I want to leave Kerala, Thiruvananthapuram, Letter, Trending, News, Politics, Prime Minister, Narendra Modi, Suspension, Corruption, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia