ഒറ്റമശേരി കടലാക്രമണ ഭീതിയില്‍: കല്ലിടല്‍ പാഴ്‌വേലയാകുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചേര്‍ത്തല: (www.kvartha.com 27.07.2018) തീരം സംരക്ഷിക്കാനുള്ള കല്ലിടല്‍ പാഴ്‌വേലയാകുന്നു. അശാസ്ത്രീയമായ നിര്‍മാണം മൂലം മേഖലയിലെ നിരവധി വീടുകള്‍ കടലാക്രമണ ഭീതിയില്‍. കടക്കരപ്പള്ളി പഞ്ചായത്തിലെ 14ാം വാര്‍ഡിലെ കടല്‍ഭിത്തിയില്ലാത്ത അഞ്ഞൂറ് മീറ്ററോളം ഭാഗത്താണ് സ്ഥിതി ഏറെ രൂക്ഷം. ഒരു മാസത്തോളം മുന്‍പ് കടലാക്രമണത്തില്‍ പാണ്ഡ്യാലക്കല്‍ റിന്‍സണ്‍, കുഞ്ഞുമോന്‍ എന്നിവരുടെ വീടുകള്‍ കടലെടുത്തിരുന്നു.

സമീപത്തെ പള്ളിപ്പറമ്പില്‍ ചിന്നന്‍, പാണ്ഡ്യാലക്കല്‍ ജോണി, കൊച്ചുകടപ്പുറത്ത് സുലജ രാമദാസ്, പള്ളിപ്പറമ്പില്‍ മനോജ്, കുന്നുമ്മേല്‍ സാലസ്, മുതുകേല്‍ ഏലിക്കുട്ടി ക്ലീറ്റസ്, പടിഞ്ഞാറേ വീട്ടില്‍ ഏലിയാമ്മ, ടൈറ്റസ്, പുത്തന്‍പുരയ്ക്കല്‍ കുഞ്ഞുകുഞ്ഞ്, കുന്നുമ്മേല്‍ കുഞ്ഞുകുഞ്ഞ്, തയ്യില്‍ ഷാജി എന്നിവരുടെ വീടുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലാണ്.

 ഒറ്റമശേരി കടലാക്രമണ ഭീതിയില്‍: കല്ലിടല്‍ പാഴ്‌വേലയാകുന്നു

മേഖലയില്‍ 75 മീറ്ററോളം തീരത്തേക്ക് കടല്‍ കയറിയതായി നാട്ടുകാര്‍ പറഞ്ഞു. അനവധി ഫലവൃക്ഷങ്ങള്‍ കടപുഴകി. സ്ഥിതി രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി സംരക്ഷണ ഭിത്തി ഒരുക്കാന്‍ ടെന്‍ഡര്‍ നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ പുലിമുട്ടിന്റെ സമീപത്ത് നിന്ന് 80 മീറ്ററും ബാക്കി രണ്ടാം ഘട്ടത്തില്‍ പെടുത്തി നിര്‍മിക്കാനായിരുന്നു പദ്ധതി. ആദ്യഘട്ടത്തില്‍ പെട്ട പ്രദേശങ്ങളില്‍ കല്ലിറക്കി സംരക്ഷണം ഒരുക്കുന്നതിനിടെ രണ്ടാം ഘട്ടത്തില്‍ പെട്ട മേഖലയില്‍ കടലാക്രമണം രൂക്ഷമായി. തുടര്‍ന്ന് തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന വീടുകള്‍ സംരക്ഷിക്കാന്‍ തീരുമാനമെടുത്തതോടെ കടല്‍ഭിത്തി നിര്‍മാണത്തിനായി കൊണ്ടുവന്ന കല്ലുകള്‍ ഇവിടെ ഇറക്കുകയായിരുന്നു.

ഇതോടെ പണി തടസപ്പെട്ടു. തുടര്‍ന്ന് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയതോടെ നിര്‍മാണം പുനരാരംഭിച്ചെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നതെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. തെക്ക് വടക്ക് ഭാഗങ്ങളില്‍ നിര്‍മിച്ചിട്ടുള്ള കടല്‍ഭിത്തി നൂറ് മീറ്ററോളം കടലിലേക്ക് ഇറങ്ങി സ്ഥിതിചെയ്യുന്നതിനാലാണ് മേഖലയില്‍ കടലാക്രമണം രൂക്ഷമായതെന്നും ഇതിനോട് ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികാരികള്‍ മുഖവിലയ്‌ക്കെടുക്കാന്‍ തയാറായിട്ടില്ലെന്നുമാണ് നാട്ടുകാരുടെ പരാതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sea eats up parts of Ottamassery, Sea, Trending, Protection, House, Natives, District Collector, Complaint, Allegation, News, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia