ആരാധകരെ നിരാശരാക്കിയതിലും സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാനാകാത്തതിലും മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍

 


ADVERTISEMENT

കൊച്ചി: (www.kvartha.com 02.03.2018) ആരാധകരെ നിരാശരാക്കിയതിലും സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാനാകാത്തതിലും മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍ രംഗത്ത്. ബംഗളൂരുവിനെതിരായ മത്സരത്തില്‍ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും ജയിക്കേണ്ടതായിരുന്നു. അവര്‍ അത് അര്‍ഹിക്കുകയും ചെയ്തിരുന്നു. അത്രത്തോളം പിന്തുണയാണ് ആരാധകര്‍ ഞങ്ങള്‍ക്ക് നല്‍കിയത്.

എന്നാല്‍ അവരെ നിരാശരാക്കിയതിലും ഒപ്പം സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാനാകാത്തതിലും ഏറെ സങ്കടമുണ്ട്. കളിയില്‍ ഞങ്ങള്‍ക്ക് ഗോളടിക്കാന്‍ നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് മുതലെടുക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. കാരണം ഫുട്‌ബോള്‍ എന്നാല്‍ അങ്ങനെയാണെന്നും ജിങ്കന്‍ പറഞ്ഞു.

  ആരാധകരെ നിരാശരാക്കിയതിലും സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാനാകാത്തതിലും മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിങ്കന്‍

അവശേഷിച്ചിരുന്ന ഒരു കളിയിലെങ്കിലും ജയിച്ച് മാന്യമായി പുറത്ത് പോകാമെന്ന ആരാധകരുടെ ആഗ്രഹങ്ങള്‍ക്കേറ്റ ഏറ്റവും വലിയ അടിയായിരുന്നു ഇഞ്ച്വറി ടൈമില്‍ ബംഗളൂരു നേടിയ ഇരട്ട ഗോള്‍. ഇതോടെ 18 മത്സരങ്ങളില്‍ നിന്നും 40 പോയിന്റുമായി ഒന്നാമന്റെ കരുത്ത് തെളിയിക്കാന്‍ ബംഗളൂരുവിന് കഴിഞ്ഞു. എന്നാല്‍ 18 മത്സരത്തില്‍ നിന്നും 25 പോയിന്റുമായി പുറത്ത് പോകാനായിരുന്നു മഞ്ഞപ്പടയുടെ വിധി. അതിനിടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞ് ടീം നായകന്‍ സന്ദേശ് ജിങ്കന്‍ രംഗത്തെത്തിയിരിക്കുന്നത്.

സീസണില്‍ മുന്നോട്ട് പോകണമെങ്കില്‍ ഒരു ഡസന്‍ ഗോളെങ്കിലും നേടണമെന്ന സാഹചര്യം നിലനില്‍ക്കെ അവസാന മത്സരം ജയിച്ച് തലയുയര്‍ത്തി മടങ്ങാനായിരുന്നു കേരളം കഴിഞ്ഞദിവസം മത്സരത്തിനിറങ്ങിയത്. മത്സരം ജയിച്ച് സൂപ്പര്‍ ലീഗിലേക്കെങ്കിലും യോഗ്യത നേടുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ തുടക്കത്തിലെ മികച്ച അവസരങ്ങള്‍ കേരളത്തിന് ലഭിച്ചിരുന്നെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിക്കാത്തത് കേരളത്തിന് തിരിച്ചടിയാവുകയായിരുന്നു. ആദ്യ 90 മിനിറ്റില്‍ ഗോള്‍ അകന്ന് നിന്നെങ്കിലും അവസാന നിമിഷം നേടിയ ഗോളുകളിലൂടെ ബംഗളൂരു വിജയം സ്വന്തമാക്കുകയായിരുന്നു. മികു , ഉദാന്ത സിംഗ് എന്നിവരാണ് ബംഗളൂരുവിനായി ലക്ഷ്യം കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sandesh Jhingan apologises to fans for Kerala Blasters, Kochi, News, Football, Trending, Sports, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia