ചെങ്ങന്നൂരില്‍ സജി ചെറിയാന് സിപിഎം സ്ഥാനാര്‍ത്ഥിയാകും; എല്ലാവര്ക്കും ഇഷ്ടമായിട്ടില്ല
Mar 2, 2018, 11:28 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.03.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ഇതുമുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായി മാറുന്നു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മത്സരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള പ്രത്യേക താല്പര്യമാണ് കാരണം. സജി ചെറിയാനെ ജയിപ്പിച്ച് മന്ത്രിയാക്കാനാണത്രേ മുഖ്യമന്ത്രി ആലോചിക്കുന്നത്. ജില്ലയില്‍ നിന്ന് ഇപ്പോള്‍ത്തന്നെ രണ്ട് മന്ത്രിമാരുണ്ടായിരിക്കെ സജിയേക്കൂടി മത്സരിപ്പിക്കുന്നതും മന്ത്രിയാക്കാന്‍ ശ്രമിക്കുന്നതും പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യത്തിന് ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെയും തൃശൂര്‍ ജില്ലാ സെക്രട്ടറി എ സി മൊയ്തീനെയുമാണ് സിപിഎം മത്സരിപ്പിച്ചത്. രണ്ടു പേരെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സ്ഥാനാര്ത്ഥികളാകുമെന്നു കരുതപ്പെട്ടിരുന്ന കൊല്ലം ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍, എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ക്ക് സീറ്റ് കൊടുത്തില്ല. ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് നിയമസഭയിലേക്ക് കൊണ്ടുവരുന്നവരെ എംഎല്‍എ മാത്രമായി നിര്‍ത്താതെ മന്ത്രിയാക്കണം എന്നതാണ് പിണറായിയുടെ സമീപനം. അത് സജി ചെറിയാനും ബാധകമായേക്കും.
ജി സുധാകരന്, തോമസ് ഐസക് എന്നിവരാണ് ആലപ്പുഴയില്‍ നിന്ന് ഇപ്പോഴുള്ള മന്ത്രിമാര്‍. സജി ചെറിയാനെ ഒന്നാം തവണ ജില്ലാ സെക്രട്ടറിയാക്കിയത് ഇതിനു മുമ്പത്തെ സമ്മേളനത്തിലാണ്. അന്ന് ജി സുധാകരന് മറ്റൊരു നേതാവിനെ നിര്‍ദേശിച്ചതും എന്നാല്‍ പിണറായി അത് വെട്ടി സജിയെ സെക്രട്ടറിയാക്കാന്‍ നിര്‍ദേശിച്ചതും വാര്‍ത്തയായിരുന്നു.
കെ കെ രാമചന്ദ്രന് നായരുടെ നിര്യാണത്തേത്തുടര്‍ന്ന് ഒഴിവുവന്ന ചെങ്ങന്നൂര്‍ സീറ്റില്‍ മുന്‍ മാവേലിക്കര എംപി സി എസ് സുജാതയെ സ്ഥാനാര്‍ത്ഥിയാക്കും എന്ന സൂചനകള്‍ സജീവമായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് രണ്ടാമതും ജില്ലാ സെക്രട്ടറിയായ സജി ചെറിയാനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു ശേഷം മന്ത്രിസഭാ പുന:സംഘടന ഉണ്ടാകും എന്ന സൂചനകൂടിയായാണ് സിപിഎമ്മിനുള്ളില്‍ വിലയിരുത്തപ്പെടുന്നത്.
സജിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോടുള്ള ചെറിയ പ്രതിഷേധങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തോടെ കെട്ടടങ്ങും എന്നാണ് നേതൃത്വം കരുതുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചെങ്ങന്നൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയേക്കുറിച്ച് ധാരണ ഉണ്ടായത്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചാല്‍ ഉടന്‍തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം.

Keywords: Saji Cherian will be the candidate at Chengannoor, Thiruvananthapuram, News, Politics, Minister, Chief Minister, Thrissur, Cabinet, Alappuzha, Election, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.