ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം കടത്തിയ റവന്യു ഉദ്യോഗസ്ഥര്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കല്പ്പറ്റ: (www.kvartha.com 24.08.2018) പനമരം ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചുകടത്താന്‍ ശ്രമിച്ച ഗവണ്‍മെന്റ് ഉദ്യോഗസ്ഥരെ പിടികൂടി. പനമരം വില്ലേജ് ഓഫീസിലെ റവന്യു ഉദ്യോഗസ്ഥരായ സിനീഷ് തോമസ്, ദിനേഷ് എം പി എന്നിവരെയാണ് സാധനങ്ങള്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ ക്യാമ്പിലുള്ളവര്‍ പിടികൂടിയത്

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്യാമ്പിലെ വസ്തുക്കള്‍ മോഷണം പോകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിലര്‍ ഉറക്കമിളച്ചിരുന്ന് മോഷ്ടാക്കളെ പിടികൂടാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ക്യാമ്പില്‍ നിന്നും മോഷ്ടിച്ച സാധനങ്ങളുമായി പോകുമ്പോള്‍ ക്യാമ്പിലുള്ളവര്‍ ഇവരെ കയ്യോടെ പിടികൂടിയത്. ഉടന്‍ പോലീസിനെ വിളിച്ചുവരുത്തി പ്രതികളെ പോലീസിലേല്‍പ്പിക്കുകയായിരുന്നു.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് സാധനം കടത്തിയ റവന്യു ഉദ്യോഗസ്ഥര്‍ പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Wayanad, News, Trending, Flood, Robbery, Relief Camp, Government Officers, Robbery in relief camp; Revenue officers arrested
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia