കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.03.2018) കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്  മാര്‍ച്ച്  23ന് നടക്കും. എം.പി. വീരേന്ദ്രകുമാര്‍ രാജിവച്ചതുമൂലം ആണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രാവിലെ ഒമ്പതു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് വോട്ടിംഗ്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള വോട്ടിംഗില്‍ വയലറ്റ് കളര്‍ സ്‌കെച്ച് പെന്‍ കൊണ്ട് മാത്രമേ വോട്ട് രേഖപ്പെടുത്താവൂ.

16 സംസ്ഥാനങ്ങളില്‍ നിന്നായി 58 അംഗങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നത് വഴി ഉണ്ടാകുന്ന ഒഴിവുകളിലേക്കും 23 ന് തന്നെയാണ് തെരഞ്ഞെടുപ്പ്. വീരേന്ദ്രകുമാറിന്റെ കാലാവധി 2022 ഏപ്രില്‍ നാലു വരെ ഉണ്ടായിരുന്നുവെങ്കിലും ഡിസംബര്‍ 20ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.

കേരളത്തില്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അഞ്ചിന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക 12 വരെ സ്വീകരിക്കും. 13 ന് സൂക്ഷ്മ പരിശോധന നടക്കും. 15 വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. 23 ന് വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കും.

ആന്ധ്ര (3), ബിഹാര്‍(6), ഛത്തിസ്ഗജഡ് (1),ഗുജറാത്ത് (4),ഹരിയാന(1), ഹിമാചല്‍ (1), കര്‍ണാടക(4), മധ്യപ്രദേശ്(5), ഉത്തര്‍പ്രദേശ്(10), പശ്ചിമബംഗാള്‍(5), ഒഡിഷ (3), രാജസ്ഥാന്‍(3), ഝാര്‍ഖണ്ഡ് (2) , ഉത്തരാഖണ്ഡ്(1), ഹരിയാന(1),തെലങ്കാന(3)എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന ഒഴിവുകള്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajya Sabha bypoll on February 23, Thiruvananthapuram, News, Election, Trending, Madhya pradesh, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia