കഥ പകുതിയേ ആയിട്ടുള്ളൂ എന്ന് പള്‍സര്‍ സുനി; കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് അഡ്വ. ആളൂര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 18.07.2017) കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ റിമാന്‍ഡ് കാലാവധി ഓഗസ്റ്റ് ഒന്നു വരെ നീട്ടി. അങ്കമാലി കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ സുനില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ശ്രമിച്ചു. 'കഥ പകുതിയേ ആയിട്ടുള്ളൂ' എന്നാണ് കേസിനെപ്പറ്റി സുനില്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകന്‍ ബി.എ. ആളൂരും പ്രതികരിച്ചു.

അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. നടന്‍ ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് . തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. സിഐയും സംഘവും ജയിലിലെത്തി വിപിന്‍ ലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കഥ പകുതിയേ ആയിട്ടുള്ളൂ എന്ന് പള്‍സര്‍ സുനി; കേസില്‍ ഇനിയും പ്രതികളുണ്ടാകുമെന്ന് അഡ്വ. ആളൂര്‍

അതേസമയം, കൊച്ചിയില്‍ നേരത്തെ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സുഹൃത്ത് കോതമംഗലം സ്വദേശി എബിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. 2011ല്‍ നടന്ന സംഭവത്തില്‍ കൊച്ചി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തതിനു പിന്നാലെയാണ് എബിന്‍ കസ്റ്റഡിയിലായത്.

Also Read:
പരിചയം നടിച്ച് ബൈക്കിലെത്തിയ യുവാവ് യാത്രക്കാരന് ലിഫ്റ്റ് കൊടുത്തു; വഴിയില്‍ വെച്ച് പണവുമായി മുങ്ങി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pulsar Suni comments on actress attack case, Kochi, Court, Jail, Remanded, Police, Media, Trending, News, Kerala, Cinema, Entertainment, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia