ബസ് സമരം പിന്‍വലിച്ചു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.02.2018) അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരത്തില്‍ നിന്നും ബസ് ഉടമകള്‍ പിന്‍മാറിയത്. നിരക്ക് കൂട്ടിയിട്ടും വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ടാണ് സമരം തുടര്‍ന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതോടെ സമരത്തില്‍ ഉറച്ചുനില്‍ക്കാന്‍ ചില ബസ് ഉടമകള്‍ തയ്യാറായെങ്കിലും ഇതിനെ ചോദ്യം ചെയ്തു കൊണ്ട് മറ്റ് ഉടമകള്‍ രംഗത്തെത്തി. ഇതോടെ ബസ് ഉടമകള്‍ തന്നെ തര്‍ക്കമുണ്ടാവുകയും അവസാനം സമരം പൊളിയുമെന്ന സാഹചര്യമുണ്ടായപ്പോള്‍ സമരം പിന്‍വലിക്കുകയുമായിരുന്നു.

Keywords:  Kerala, News, bus, Strike, Trending, private-bus-strike-called-off
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia