അടുത്ത കുരുക്ക് കാവ്യയ്‌ക്കോ? ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.07.2017) കൊച്ചിയില്‍ പ്രമുഖ യുവനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ ഇനി അടുത്ത കുരുക്ക് ഭാര്യയും നടിയുമായ കാവ്യ മാധവനാണോ എന്ന് സംശയം. സംഭവത്തില്‍ നടിയെ അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. ഗൂഢാലോചന കേസില്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

നേരത്തെ മുഖ്യപ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്തപ്പോള്‍ അക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയില്‍ ഏല്‍പിച്ചിരുന്നുവെന്നും രണ്ടുലക്ഷം രൂപ വാങ്ങിയെന്നും അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ലക്ഷ്യയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും പള്‍സര്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കാവ്യയേയും ഗൂഢാലോചനക്കേസില്‍ ചോദ്യം ചെയ്യേണ്ടത് അന്വേഷണ സംഘത്തിന് അനിവാര്യതയാകുന്നത്.

  അടുത്ത കുരുക്ക് കാവ്യയ്‌ക്കോ? ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിവരം

അതിനിടെ അറസ്റ്റ് ചെയ്ത ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലില്‍ അയച്ചു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. റിമാന്‍ഡ് വിവരമറഞ്ഞ ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് ജയിലിലേക്ക് പോകുന്നതിനിടെ താന്‍ നിരപരാധിയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇപ്പോള്‍ ആലുവ സബ് ജയിലില്‍ കഴിയുന്ന ദിലീപിന് വി ഐ പി സൗകര്യങ്ങളൊന്നും നല്‍കിയിട്ടില്ല. സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന പരിഗണന മാത്രമാണ് നല്‍കിയത്. അതേസമയം സഹതടവുകാരുടെ ആക്രമണം ഭയന്ന് ദിലീപിനെ പ്രത്യേക സെല്ലിലാക്കിയിരിക്കയാണ്.

Also Read:

സിപിഎം കോട്ടയില്‍ പരിസ്ഥിതി ലോല പ്രദേശം ഇടിച്ചുനിരത്തി കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി 100 ഏക്കര്‍; സ്ഥലം ഏറ്റെടുക്കുന്നത് സിപിഐ നേതൃത്വം അറിയാതെ, സ്ഥലത്തിന് ചുറ്റും നേതാക്കള്‍ക്ക് ഭൂമി, സംഭവം വിവാദത്തിലേക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police will question Kavya Madhavan on actress abduction case, Kochi, Remanded, Jail, News, Police, Cinema, Entertainment, Kerala, Trending.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia