ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 28.07.2017) നടന്‍ ദിലീപിനെതിരായ അന്വേഷണങ്ങള്‍ വ്യക്തമായ തെളിവുകളുടെ അഭാവത്തില്‍ വഴിമുട്ടി നില്‍ക്കുകയാണ്. ദിലീപിനെതിരെ ഇപ്പോള്‍ പ്രധാനമായും രണ്ട് അന്വേഷണങ്ങളാണ് നടക്കുന്നത്. ഒന്ന് നടിയെ ഓടുന്ന കാറില്‍ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഗൂഢാലോചനാ കുറ്റം, മറ്റൊന്ന് ഭൂമി കയ്യേറിയ കേസ്.
എന്നാല്‍ ഭൂമി കയ്യേറിയ കേസില്‍ എഫ്‌ഐആര്‍ അടക്കമുള്ള രേഖകള്‍ പോലീസ് നല്‍കാത്തതിനാല്‍ ദിലീപിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം വഴിമുട്ടിയിരിക്കയാണ്. രണ്ടാഴ്ചമുന്‍പാണു എന്‍ഫോഴ്‌സ്‌മെന്റ് രേഖകള്‍ ആവശ്യപ്പെട്ടത്. രേഖകള്‍ കിട്ടാത്തതിനാല്‍ അന്വേഷണം തുടങ്ങിയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. അനധികൃത സാമ്പത്തിക ഇടപാടും സ്വത്തു സമ്പാദനവുമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുക.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനായി പോലീസ് നെട്ടോട്ടമോടുകയാണ്. ഫോണ്‍ വിദേശത്തേക്കു കടത്തിയെന്ന വിവരം പരിശോധിക്കാന്‍ പോലീസ് തീവ്രശ്രമം നടത്തുകയാണ്. അതിനിടെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാറിന്റെ ഫോണ്‍ കൈമാറിയെന്ന മൊഴി പ്രകാരം മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചുകളഞ്ഞെന്നാണു പറഞ്ഞത്. പ്രതീഷിന്റെ ജൂനിയറെയും ചോദ്യം ചെയ്തിരുന്നു.
ഒളിവില്‍ കഴിയുമ്പോള്‍ പള്‍സര്‍ സുനിയും വിജീഷും കാവ്യാമാധവന്റെ കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്ര സ്ഥാപനത്തിലെത്തിയതായി പോലീസിന് വിവരമുണ്ടായിരുന്നു. സുനിയെ ചോദ്യം ചെയ്തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കൈമാറി രണ്ടുലക്ഷം രൂപ വാങ്ങിയതായി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഫോണോ ഇതിലെ ദൃശ്യങ്ങളുടെ പകര്‍പ്പോ ഇവിടെ കൈമാറിയോ എന്നതുകൂടി അന്വേഷിക്കാനാണു കാവ്യാമാധവനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തത്.
ഈ അന്വേഷണങ്ങളിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. ഫോണ്‍ വിദേശത്തേക്കു കടത്തിയെന്ന വിവരം പരിശോധിക്കാനും തീവ്രശ്രമം നടക്കുന്നുണ്ട്. ദിലീപുമായി അടുപ്പമുള്ള വിദേശയാത്ര നടത്തിയവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ദിലീപ് അടുത്തയാഴ്ച ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അതിനുമുമ്പ് പുതിയ തെളിവുകളെന്തെങ്കിലും ലഭിക്കുമോ എന്നാണു പോലീസ് ഇപ്പോള്‍ നോക്കുന്നത്.
കേസില്‍ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പുരോഗമിക്കുമ്പോഴും നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനാകാത്തത് പോലീസിന് തിരിച്ചടിയാണ്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കുന്നതുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്യണമെന്ന ആവശ്യമാണു പ്രോസിക്യൂഷന്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ ഫോണ്‍ എവിടെയാണെന്നതിനെക്കുറിച്ചുള്ള സൂചനപോലും അന്വേഷണ സംഘത്തിന് ഇതുവരെയും ലഭിച്ചിട്ടില്ല.

Also Read:
പോലീസിനെ നിലക്ക് നിര്‍ത്താന്‍ നടപടി സ്വീകരിക്കണം: എ അബ്ദുര്‍ റഹ് മാന്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police fail to give FIR, ED unable to investigate Dileep, Kochi, News, Conspiracy, Court, Remanded, Bail, Police, Cinema, Entertainment, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.