കര്‍ണാടകയില്‍ 'പത്മാവത്' പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

 


ADVERTISEMENT

ബംഗളൂരു: (www.kvartha.com 26.01.2018) വിവാദ ബോളിവുഡ് ചിത്രം 'പത്മാവത്' പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് അജ്ഞാതര്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്.

വ്യാഴാഴ്ച രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ ആയിരുന്നു ആക്രമണം. ബോംബേറിനെ തുടര്‍ന്ന് പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്കു പരിക്കേറ്റു. അക്രമികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കര്‍ണാടകയില്‍ 'പത്മാവത്' പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം

അതിനിടെ, പത്മാവത് സിനിമക്കെതിരെ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് രണ്ട് ദിവസത്തിനുള്ളില്‍ കത്തു നല്‍കുമെന്നും കര്‍ണിസേനയുടെ കേരള പ്രസിഡന്റ് ജഗദീഷ് പാല്‍സിങ് റാണാവത് തൃശൂരില്‍ പറഞ്ഞു.

Keywords: Padmaavat showing theatre attacked in Karnataka, Bangalore, News, Cinema, Entertainment, Bomb, Trending, Attack, Protesters, Chief Minister, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia