ആ രാത്രിയില്‍ ദിലീപിന്റെ അനുജനെ പരിഭ്രാന്തനായി കാണപ്പെട്ടു: വീടിനുമുന്നിലെ ദമ്പതികളുടെ സംഘര്‍ഷം പോലും ശ്രദ്ധിക്കാതെ അതിവേഗത്തില്‍ കാറോടിച്ചുപോയി; നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.07.2017) കൊച്ചിയില്‍ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ആ രാത്രിയില്‍ നടന്‍ ദിലീപിന്റെ അനുജനെ പരിഭ്രാന്തനായി കാണപ്പെട്ടുവെന്ന് അയല്‍വാസിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.

ആക്രമണം നടന്ന രാത്രി ദിലീപിന്റെ അനുജന്‍ അനൂപ് പരിഭ്രാന്തനായി അമിതവേഗത്തില്‍ ദിലീപിന്റെ വീട്ടിലേക്ക് പാഞ്ഞുപോയെന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും അയല്‍വാസി പറയുന്നു. ദിലീപിന്റെ അറസ്റ്റിന് ശേഷമാണ് അയല്‍വാസിയുടെ പ്രതികരണം.

 ആ രാത്രിയില്‍ ദിലീപിന്റെ അനുജനെ പരിഭ്രാന്തനായി കാണപ്പെട്ടു: വീടിനുമുന്നിലെ ദമ്പതികളുടെ സംഘര്‍ഷം പോലും ശ്രദ്ധിക്കാതെ അതിവേഗത്തില്‍ കാറോടിച്ചുപോയി; നിര്‍ണായക വെളിപ്പെടുത്തലുമായി അയല്‍വാസി

അയല്‍വാസിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ:

നടി ആക്രമിക്കപ്പെട്ട അന്നു രാത്രി എട്ടുമണി കഴിഞ്ഞപ്പോള്‍ ഒരു യുവതി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നു പറഞ്ഞ് ആലുവ ക്ഷേത്രത്തിനു സമീപമുള്ള നടപ്പാലത്തില്‍ കയറി ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് അറിഞ്ഞിരുന്നു. എന്നാല്‍ ഇതറിഞ്ഞെത്തിയ ഭര്‍ത്താവ് യുവതിയെ മര്‍ദിച്ചു. ഇതേത്തുടര്‍ന്ന് ഇവര്‍ ഓടി ദിലീപിന്റെ വീടിനു മുന്നില്‍ എത്തി. ഇവിടെവച്ചും ദമ്പതിമാര്‍ തമ്മില്‍ അടിപിടികൂടി.

ഈ സമയമാണ് ദിലീപിന്റെ അനുജന്‍ അനൂപും മറ്റൊരാളുംകൂടി കാറില്‍ അമിതവേഗത്തില്‍ വീട്ടിലേക്കു പാഞ്ഞുപോയത്. സ്വന്തം വീടിനു മുന്നില്‍ നടന്ന സംഘര്‍ഷം പോലും ശ്രദ്ധിക്കാതെയാണ് ഇവര്‍ അതിലെ കടന്നുപോയത്. എന്നാല്‍ ആ സമയത്ത് അതേക്കുറിച്ച് സംശയമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് രാവിലെ നടി ആക്രമിക്കപ്പെട്ട വിവരം മാധ്യമങ്ങളിലൂടെ അറിഞ്ഞപ്പോള്‍ ചില സംശയങ്ങള്‍ തോന്നിയിരുന്നുവെന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.

Also Read:

ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിച്ച് ആര്‍ ഡി ഓഫീസ് ഉപരോധം; ഡിസിസി പ്രസിഡണ്ട് ഉള്‍പ്പെടെ 100 പേര്‍ക്കെതിരെ കേസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Neighbor's statement against Dileep in actress attack, Kochi, attack, Crime, Cinema, Entertainment, Trending, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia