തുറിച്ചു നോക്കരുത്! മാതൃത്വം സ്‌നേഹമാണ്... ചരിത്രം അറിയാത്ത ന്യൂജനറേഷന്‍ പഠിക്കണം, മാറുമറയ്ക്കല്‍ സമരത്തെ പറ്റി
Mar 3, 2018, 12:16 IST
ADVERTISEMENT
സുഹൈല്‍ മൈലാട്ടി
(www.kvartha.com 03.03.2018) മാതാവ് സ്‌നേഹത്തിന്റെ പ്രതീകമാണ്. മാതാവില്‍ നിന്നാണ് സ്‌നേഹത്തിന്റെ സര്‍വ്വപാഠങ്ങളും കുരുന്നുകള്‍ നുകര്‍ന്നു കൊണ്ടിരിക്കുന്നത്. പ്രസവത്തിനു മുമ്പേ തന്നെ തന്റെ മാതാവിന്റെ സ്വഭാവഗുണങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിനു തിരിച്ചറിയുമെന്ന ശാസ്ത്രീയ കണ്ടെത്തലുകള്‍ ശ്രദ്ധേയമാണ്. അത്രമേല്‍ അദൃശ്യമായ ബന്ധത്തിന്റെ നേര്‍ചിത്രങ്ങളാണ് മാതാവും കുരുന്നും.
എന്നാല്‍ ഈയൊരു ചിത്രത്തിനു മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ നിലയ്ക്കാത്ത ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഗൃഹലക്ഷ്മിയുടെ കവര്‍ പേജിലെ ചിത്രം സമൂഹമൊട്ടാകെ ചര്‍ച്ച ചെയ്യുന്നു. സോഷ്യല്‍ മീഡിയകളില്‍ മുഴുവന്‍ ആ ചിത്രമാണ്. വനിതാ മാഗസിനായ ഗൃഹലക്ഷ്മിയിലെ മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രം. എഴുത്തുകാരിയും, അഭിനേത്രിയുമായ ജിലു ജോസഫാണ് കൈക്കുഞ്ഞുമായുള്ള ഈ ചിത്രത്തിലുള്ളത്. 'തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന അടിക്കുറിപ്പോടെയുള്ള ഈ ചിത്രം വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ സൃഷ്ടിക്കുന്നത്.
ആണ്‍നോട്ടങ്ങള്‍ക്കും പൊതുബോധത്തിനുമെതിരായ ഒരു ഷോക്ക് ട്രീറ്റ്‌മെന്റായിട്ടാണ് ഒരു വിഭാഗം ആളുകള്‍ ഈ ചിത്രത്തെ കാണുന്നത്. എന്നാല്‍ നിലവിലുള്ള സദാചാര സങ്കല്‍പങ്ങള്‍ അതേപടി പാലിച്ച് നടത്തിയ സമര്‍ത്ഥമായ മാര്‍ക്കറ്റിംഗ് തന്ത്രമായിട്ടാണ് മറ്റു ചിലര്‍ ഇതിനെ കാണുന്നത്. ഇന്ന് കച്ചവട താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മുതലാളിമാരും, പണത്തിനു വേണ്ടി കുറെ സ്ത്രീകളും സ്വന്തം സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതാണ് മുലയൂട്ടല്‍ വിവാദത്തിനു വഴി തെളിയിച്ചത്. മോഡലിംഗ് എന്ന പേരില്‍ യൗവ്വന യുക്തകളായ പെണ്‍കുട്ടികളെ പണത്തിന്റെ മോഹവലയത്തില്‍പ്പെടുത്തി തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കച്ചവടക്കാരുടെ കൈയ്യിലെ കളിപ്പാവയാക്കുന്ന കാര്യം ഈ പെണ്‍കുട്ടികളറിയുന്നില്ല. പരസ്യ ചിത്രങ്ങളില്‍ പുരുഷന്മാര്‍ പൂര്‍ണ്ണ വേഷവിധാനത്തോടെ അഭിനയിക്കുമ്പോള്‍ സ്ത്രീകള്‍ അല്‍പ വസ്ത്രധാരികളായി അഭിനയിക്കുന്നു. ഇതിന്റെ ഉത്തരവാദിത്വം സ്ത്രീകള്‍ക്ക് തന്നെയാണ്. മാനം വിറ്റാലും പണം മതി, പണം എല്ലാ മാനക്കേടും മാറ്റുമെന്ന ധാരണയ്ക്കാണിവിടെ മാറ്റം വരേണ്ടത്. വിവാഹം ചെയ്തിട്ടില്ലാത്ത പ്രസവിച്ചിട്ടില്ലാത്ത സ്ത്രീ തന്റെ മാറിടം പ്രദര്‍ശന വസ്തുവാക്കി ഒരു നിഷ്‌കളങ്കമായ കുഞ്ഞിനെ കബളിപ്പിക്കുന്ന ചിത്രം മാതൃത്വത്തിന്റെ പ്രതീകമല്ല. മറിച്ച് പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകുന്ന സ്ത്രീയുടെ ചിത്രമാണത്. ഓരോ രാജ്യത്തിനും നാട്ടിനും ഓരോ സംസ്‌കാരമാണ്. അതാണ് നാം കാത്ത് സൂക്ഷിക്കേണ്ടത്. വരാനിരിക്കുന്ന മാര്‍ച്ച് എട്ടിലെ അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീ ചൂഷണത്തിനെതിരെ പ്രതിജ്ഞ എടുത്തു കൊണ്ടാവട്ടെ.
ഒരു അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ദൃഢമാവുന്നത് മുലയൂട്ടല്‍ വഴിയാണ്. ആ വികാരമറിയാന്‍ പെണ്ണായി ജനിച്ചാല്‍ മാത്രം പോര. മാതാവാകണം. നാമൊക്കെയും മാതാവില്‍ നിന്ന് അമ്മിഞ്ഞപ്പാല് നുകര്‍ന്നത് എങ്ങനെയാണ്? എത്ര വലിയ തിരക്കുള്ള സ്ഥലങ്ങളില്‍ ആയാല്‍ പോലും തന്റെ കുഞ്ഞിന് അമ്മിഞ്ഞപ്പാല്‍ നല്‍കാന്‍ വേണ്ടി രഹസ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നത് സ്ത്രീകളുടെ പതിവ് ശൈലിയാണെന്ന് നമുക്കറിയാം. എന്നാലതില്‍ നിന്നൊക്കെ വ്യത്യസ്തമായ ജിലു ജോസഫിന്റെ പ്രവൃത്തി അംഗീകരിച്ച് കൊടുക്കാന്‍ പറ്റുന്നതല്ല.
ഇതിനെയൊക്കെ ന്യായീകരിച്ചു സോഷ്യല്‍ മീഡിയയില്‍ അഭിമുഖം നടത്തുന്നു എന്നതാണ് നമ്മെ പിന്നെയും അതിശയപ്പെടുത്തി കൊണ്ടിരിക്കുന്നത്. 'ചിത്രത്തിലൂടെ നിന്റെ ശരീരം ആളുകള്‍ കണ്ടില്ലേ എല്ലാം തീര്‍ന്നില്ലേ?' ചോദ്യത്തിന് ജിലു ജോസഫ് നല്‍കിയ മറുപടി നോക്കു. 'അത് ഞാനല്ലേ തീരുമാനിക്കേണ്ടത്. നമ്മുടെ ശരികള്‍ നാം തന്നെയാണ് തീരുമാനിക്കേണ്ടത്. സമൂഹത്തിലെ മാറ്റം സ്ത്രീകളില്‍ നിന്ന് തന്നെ ആരംഭിക്കണം.'മറുപടിക്ക് മറുപടിയായി സോഷ്യല്‍ മീഡിയയില്‍ അസഭ്യ വാക്കുകള്‍ കമന്റ്‌സ് ആയി വരുന്നതില്‍ ഒട്ടും അതിശയമില്ല. ഇതിന്റെ പേരില്‍ എത്ര വിമര്‍ശനങ്ങള്‍ വന്നാലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു സുഹൃത്തുക്കളും ഉണ്ടെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഇത്തരത്തിലുള്ള ഒരുപാട് ന്യായീകരണങ്ങള്‍ മാതൃഭൂമിയോടും ഏഷ്യാനെറ്റിനോടും അഭിമുഖം നടത്തുമ്പോഴും തന്റെ മാനമാണ് താന്‍ കാരണം ഇല്ലാതായതെന്ന് ചിന്തിക്കാത്തതിലാണ് അതിശയം. അയാം സോ ഹാപ്പി, ദിസ് ഈസ് മൈ ലൈഫ്, ലൈഫ് ഈസ് സിംപിള്‍... എന്നെല്ലാമായിരുന്നു തന്റെ ചെയ്തികള്‍ക്കുള്ള ന്യായീകരണം.
കാലങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് ഇവിടെ ഉയര്‍ത്തിക്കാട്ടേണ്ടത്. തിരുവിതാംകൂറിന്റെ ചരിത്രമറിയാവുന്നവര്‍ക്കു മറക്കാന്‍ കഴിയാത്ത ഒരധ്യായമാണ് മാറുമറയ്ക്കല്‍ സമരം. അവര്‍ണ്ണ ജാതിയില്‍പെട്ട സ്ത്രീകള്‍ക്ക് മാറുമറച്ചു നടക്കാന്‍ അവകാശമില്ലായിരുന്നു. അഥവാ മാറു മറയ്ക്കണമെങ്കില്‍ കരമടയ്ക്കണമായിരുന്നു. ഇതിനെതിരെ അവര്‍ണ ജാതിക്കാര്‍ നടത്തിയ ഐതിഹാസികമായ സമരമാണ് മാറുമറയ്ക്കല്‍ സമരമെന്ന പേരില്‍ കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുളളത്. അന്ന് സവര്‍ണ്ണ ജാതിയില്‍ പെട്ടവര്‍ക്ക് കണ്ടുരസിക്കാനും കാമപൂരണത്തിനും ഇത്തരം ആചാരം നിലനിര്‍ത്തിപോന്നു. ഇതിനെതിരെ അഭിമാനികളായ സ്ത്രീകളും പുരുഷന്മാരും സമരം നടത്തുകയും, ഒരു ധീര വനിത തന്റെ മാറിടം ഛേദിച്ചു സവര്‍ണ്ണരുടെ മുമ്പിലേക്ക് വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ചരിത്രം പഠിക്കാത്ത ന്യൂ ജനറേഷനു ഇതറിയില്ലായിരിക്കാം.
സമൂഹത്തെ നന്മയിലേക്ക് ശ്രമിക്കാനാണ് നാം ശ്രമിക്കേണ്ടത്. അതിന് നമുക്ക് ശരിയായ തോന്നുന്ന കാര്യങ്ങള്‍ ഒരു പക്ഷെ അത് സമൂഹത്തിന് നല്‍കുന്നത് തിന്മയായിരിക്കാം. നല്ല നാളേക്ക് വേണ്ടി നാമൊന്നായ് തിന്മക്കെതിരെ പോരാടുമെന്ന് പ്രതിജ്ഞയെടുക്കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Article, Social Network, Trending, Suhail Mailati, Motherhood is love, Article < !- START disable copy paste -->

Keywords: Kerala, Article, Social Network, Trending, Suhail Mailati, Motherhood is love, Article
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.